'ലേലം 2’ വേണ്ടെന്നുവച്ചു, പകരം സുരേഷ്ഗോപിയുടെ ആക്ഷന്‍ ത്രില്ലര്‍ ഇടുക്കിയില്‍ !

ചൊവ്വ, 30 ജൂലൈ 2019 (14:58 IST)
നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ്ഗോപി നായകനാകും. ഇടുക്കി പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ പക്ഷേ ‘ലേല’ത്തിന്‍റെ രണ്ടാം ഭാഗമല്ല. ലേലം 2 ഒരുക്കാനുള്ള തീരുമാനം തല്‍ക്കാലം മാറ്റിവച്ചതായാണ് അറിയുന്നത്.
 
സുരേഷ്ഗോപി ചിത്രത്തിന് തിരക്കഥ രചിക്കുന്നതും നിഥിന്‍ രണ്‍ജി പണിക്കര്‍ തന്നെ ആയിരിക്കും. ലാല്‍ ഈ സിനിമയില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. ‘ഭയാനകം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ ക്യാമറാമാന്‍ നിഖില്‍ എസ് പ്രവീണ്‍ ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കും. 
 
ഓഗസ്റ്റ് അവസാനം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ നിര്‍മ്മാണം ഗുഡ്‌ലൈന്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ്സ് ആണ്. ‘കസബ’യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.
 
അതേസമയം, സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ സംവിധായകനാകുന്ന പുതിയ ചിത്രത്തിലും സുരേഷ്ഗോപി നായകനാകും. ശോഭനയും നസ്രിയയുമായിരിക്കും നായികമാര്‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജാൻവിയും ഇഷാനും തമ്മിൽ പ്രണയത്തിൽ ? ബോണി കപൂറിന്റെ മറുപടി ഇങ്ങനെ !