വിവാഹത്തിന് ശേഷവും തന്റെ സിനിമാ ജീവിതവുമായി മുന്നോട്ടുപോവുകയാണ് നടി സ്വാസിക. നടൻ പ്രേം ജേക്കബാണ് സ്വാസികയുടെ ഭർത്താവ്. ഇരുവരും ഒരുമിച്ച് സീരിയൽ ചെയ്യുന്ന സമയത്ത് പ്രണയത്തിലായതാണ്. രണ്ട് മതസ്ഥരാണ് ഇരുവരും. വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക ഇപ്പോൾ. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	ബന്ധുക്കൾ മതം ഒരു തടസമായി പറഞ്ഞിട്ടില്ലെന്ന് സ്വാസിക പറയുന്നു. ഹാപ്പി ഫ്രെയിംസിൽ സംസാരിക്കുകയായിരുന്നു നടി. അമ്മയ്ക്ക് മുൻപ് തന്നെ പ്രേമിനെ അറിയാമായിരുന്നുവെന്ന് സ്വാസിക പറയുന്നു.
 
									
										
								
																	
	 
	'ഞങ്ങൾ സീരിയലിൽ അഭിനയിക്കുമ്പോഴേ അമ്മ ലൊക്കേഷനിൽ വരും. അന്ന് മുതൽ അമ്മയ്ക്ക് പ്രേമിനെ പരിചയമുണ്ട്. ഈ പയ്യൻ കുഴപ്പമില്ല എന്ന സംഭവം അമ്മയുടെ മനസിൽ വന്നെന്ന് തോന്നുന്നു. അതുകൊണ്ട് ഇക്കാര്യം പറഞ്ഞപ്പോൾ ക്രിസ്ത്യനാണ് പറ്റില്ലെന്ന് അമ്മ പറഞ്ഞില്ല. അച്ഛൻ ബഹ്റിനിൽ ആണല്ലോ. ഞാൻ ഇക്കാര്യം പറയാൻ പേടിച്ചാണ് വിളിച്ചത്. ക്രിസ്ത്യനാണെന്ന് പറഞ്ഞപ്പോൾ കുഴപ്പമില്ലെന്ന് അച്ഛൻ. എല്ലാവർക്കും വട്ടായതാണോ എന്ന് ഞാൻ വിചാരിച്ചു.
 
									
											
									
			        							
								
																	
	 
	അമ്മയെന്താണ് പറയുന്നതെന്ന് നോക്കൂ എന്ന് അച്ഛൻ പറഞ്ഞു. അമ്മയ്ക്ക് പേടി അമ്മയുടെ ആങ്ങളമാരായിരുന്നു. കാരണം എൻഎസ്എസിലെ അംഗങ്ങളാെക്കെയാണ്. അമ്മ എൻഎസ്എസിൽ എന്തോ സ്ഥാനം വഹിച്ചിരുന്നു. എന്റെ അമ്മൂമ്മ മറ്റുള്ളവരുടെ വീട്ടിലൊക്കെ പോകുമെങ്കിലും അവിടെ നിന്നൊന്നും ഭക്ഷണം കഴിക്കില്ല. അത് അവർ ജീവിച്ച് വന്ന സാഹചര്യമാണ്. പക്ഷെ അമ്മൂമ്മയും സമ്മതം പറഞ്ഞെന്നും സ്വാസിക ഓർത്തു.
 
									
			                     
							
							
			        							
								
																	
	 
	പ്രേമിന്റെ വീട്ടിലും ഈ ബന്ധം വേണമോ വേണ്ടയോ എന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നു. പക്ഷെ ആരും നോയും യെസും പറയുന്നില്ല. ഞാനാണ് ആദ്യം പ്രേമിനോട് ഇഷ്ടം പറഞ്ഞത്. അന്ന് രണ്ട് മതസ്ഥരാണല്ലോ എന്നൊന്നും ചിന്തിച്ചില്ല. പിന്നെയാണ് ചിന്തിച്ചത്. ഞാനൊരു സ്വപ്ന ജീവിയാണ്. ഒരു കാര്യം തുടങ്ങുന്നതിന് മുമ്പേ ഞാൻ സ്വപ്നം കാണും. അത് നടക്കാറുണ്ടെന്നും സ്വാസിക പറയുന്നു.