Taapsee Pannu: താപ്‌സി പന്നു ഇന്ത്യ വിട്ടു? കുറിക്കുകൊള്ളുന്ന മറുപടി നൽകി നടി

നിഹാരിക കെ.എസ്
ശനി, 25 ഒക്‌ടോബര്‍ 2025 (08:45 IST)
അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ മടിയേതുമില്ലാത്ത നടിയാണ് താപ്‌സി പന്നു. തന്റെ നിലപാടുകൾ മറയില്ലാതെ തുറന്ന് പറയാറുണ്ട് താപ്‌സി പന്നു. സമൂഹത്തിലേയും സിനിമാ മേഖലയിലേയും അസമത്വത്തിനെതിരെ താപ്‌സി പലപ്പോഴായി ശബ്ദമുയർത്തിയിട്ടുണ്ട്. ഇപ്പോഴിതാ, തനിക്കെതിരെ വന്ന ഒരു വ്യാജ വാർത്തയിൽ പ്രതികരിച്ചിരിക്കുകയാണ് താപ്‍സി. 
 
തന്നെക്കുറിച്ച് വ്യാജ വാർത്ത നൽകിയ ദേശീയ മാധ്യമത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താപ്‌സി. 'നടി താപ്‌സി പന്നു ഇന്ത്യ വിട്ട് വിദേശത്ത് സ്ഥിരതാമസമാക്കി' എന്ന തലക്കെട്ടോടെയുള്ള വാർത്താ റീലിനെതിരെയാണ് താപ്‌സി രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് താപ്‌സിയുടെ പ്രതികരണം.
 
''ഇത്ര സെൻസേഷണൽ അല്ലാത്ത, വ്യാജമല്ലാത്ത തലക്കെട്ട് കിട്ടിയില്ലേ? തലക്കെട്ട് തെറ്റാണെങ്കിലും ശരിയാണെങ്കിലും നിങ്ങൾ പറയുക ഏറ്റവും വേഗതയേറിയ ഓൺലൈൻ മാധ്യമമെന്നാണല്ലോ. ഒരുപക്ഷെ വേഗതയൊന്ന് കുറച്ച് അൽപ്പം റിസർച്ച് നടത്തിയിരുന്നുവെങ്കിൽ നന്നായേനെ'' എന്നാണ് താപ്‌സിയുടെ പ്രതികരണം. താൻ വിദേശത്തേക്ക് പോയെന്ന വാർത്ത വായിക്കുന്നത് മുംബൈയിലിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുമ്പോഴാണെന്നും താപ്‌സി പറയുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വർണ്ണക്കൊള്ള : മുരാരി ബാബു അതിസൂത്രശാലി

ദിലീപിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആൾ പിടിയിൽ

നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കുടുംബം

ഹൊസൂരിൽ നിന്ന് കണ്ണൂരിലേക്ക് KSRTC ബസ് ആരംഭിച്ചു

കുഴൽപ്പണ വേട്ട: 2.36 കോടി രൂപയുമായി രണ്ടു പേർ പിടിയിൽ

അടുത്ത ലേഖനം
Show comments