പാലക്കാട് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുപതോളം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. നാഗശ്ശേരി പഞ്ചായത്തിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് അടിയന്തരയോഗം വിളിച്ചു.
മൂന്നു വാര്‍ഡുകളിലുള്ളവര്‍ക്കാണ് രോഗബാധയുണ്ടായത്. ഈ പ്രദേശങ്ങളില്‍ പലരും ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കുകയും ഭക്ഷണവും വെള്ളവും കുടിക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധയും ഉണ്ടായി. തുടര്‍ന്നാണ് മഞ്ഞപ്പിത്ത വ്യാപനം കാണാന്‍ തുടങ്ങിയത്.