കൊക്കെയ്ന്‍ കേസ്; നടൻ ശ്രീകാന്തിന് പിന്നാലെ നടന്‍ കൃഷ്ണയും പോലീസ് കസ്റ്റഡിയില്‍
എഐഡിഎംകെ നേതാവും സിനിമ നിര്‍മാതാവുമായ പ്രസാദിന്റെ അറസ്റ്റാണ് നടന്മാരിലേക്ക് അന്വേഷണം നീളാൻ കാരണമായത്a.
ചെന്നൈ: തമിഴ്‌നാട് സിനിമാ മേഖയെ പിടിച്ചുകുലുക്കി കൊക്കെയ്ന്‍ കേസ്. കഴിഞ്ഞ ദിവസം പ്രമുഖ നടൻ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ, നടന്‍ കൃഷ്ണയും പോലീസ് കസ്റ്റഡിയില്‍. എഐഡിഎംകെ നേതാവും സിനിമ നിര്‍മാതാവുമായ പ്രസാദിന്റെ അറസ്റ്റാണ് നടന്മാരിലേക്ക് അന്വേഷണം നീളാൻ കാരണമായത്.
നുങ്കമ്പാക്കം പൊലീസ് ആണ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടനെ കസ്റ്റഡിയിലെടുത്തതെന്നും ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും ചോദ്യം ചെയ്ത ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പൊലീസ് പറഞ്ഞു
അതേസമയം, കേസില്‍ നടന്‍ ശ്രീകാന്തിനെ ജൂലായ് ഏഴു വരെ കോടതി റിമാന്‍ഡ് ചെയ്തു. ശ്രീകാന്ത് കൊക്കെയ്ന്‍ വാങ്ങിയെന്ന തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിക്കുന്ന ഡിജിറ്റല്‍ പണമിടപാടു വിവരങ്ങള്‍, വില്‍പ്പനക്കാരുമായുള്ള മൊബൈല്‍ സന്ദേശങ്ങള്‍ തുടങ്ങിയവും കണ്ടെടുത്തു.
ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാര്‍ട്ടികളിലും ആയിരുന്നു ലഹരി ഉപയോഗം. പല താരങ്ങള്‍ക്കും ശ്രീകാന്ത് കൊക്കെയ്ന്‍ നല്‍കിയതായി വിവരമുണ്ട്. ശ്രീകാന്ത് ഏഴ് ലക്ഷത്തോളം രൂപയ്ക്കാണ് മയക്കുമരുന്ന് വാങ്ങിയത്. ആരൊക്കെ നൽകി എന്ന കാര്യത്തിൽ അന്വേഷണം തുടരും. അറസ്റ്റിലായ അണ്ണാ ഡിഎംകെ മുന്‍ അംഗം പ്രസാദാണ് ശ്രീകാന്തിന്റെ പേരു വെളിപ്പെടുത്തുന്നത്. രക്ത പരിേശാധനയില്‍ ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.