Webdunia - Bharat's app for daily news and videos

Install App

എമ്പുരാന്‍ ട്രെയ്ലര്‍ കണ്ട് കിളി പോയി, ഈ പടത്തിനൊപ്പമാണോ എന്റെ കൊച്ചുപടവുമെന്ന് ചിന്തിച്ചു, ആത്മവിശ്വാസം നല്‍കിയത് പൃഥ്വി: തരുണ്‍ മൂര്‍ത്തീ

അഭിറാം മനോഹർ
ചൊവ്വ, 29 ഏപ്രില്‍ 2025 (18:20 IST)
മലയാളം കണ്ട ഏറ്റവും ബ്രഹ്മാണ്ഡമായ സിനിമ എന്ന ലേബലിലാണ് പൃഥ്വിരാജ്- മോഹന്‍ലാല്‍ സിനിമയായ എമ്പുരാന്‍ തിയേറ്ററുകളിലെത്തിയത്. എമ്പുരാന് മുന്‍പായി റിലീസ് ചെയ്യാനിരുന്നതാണെങ്കിലും മോഹന്‍ലാല്‍- തരുണ്‍മൂര്‍ത്തി സിനിമയായ തുടരും റിലീസ് പല കാരണങ്ങള്‍ കൊണ്ടും നീണ്ടുപോയിരുന്നു. ഇതോടെ തുടരും റിലീസിന് മുന്‍പായി എമ്പുരാനാണ് തിയേറ്ററുകളിലെത്തിയത്. സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പായി എമ്പുരാന്റെ ട്രെയ്ലര്‍ റിലീസ് വലിയ ആഘോഷത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. എമ്പുരാന്‍ ട്രെയ്ലര്‍ കണ്ടപ്പോള്‍ താന്‍ അന്തം വിട്ടെന്നും എങ്ങനെ ഈ പടത്തിന് ശേഷം തന്റെ കൊച്ചുസിനിമ റിലീസ് ചെയ്യുമെന്ന് കരുതിയെന്നും തുടരും സിനിമയുടെ സംവിധായകനായ തരുണ്‍ മൂര്‍ത്തി പറയുന്നു.
 
 എമ്പുരാന്‍ സിനിമയുടെ ഷൂട്ടിനിടെ കിട്ടുന്ന ബ്രേയ്ക്കുകളിലാണ് തുടരും സിനിമയുടെ ഷൂട്ടും നടന്നിരുന്നത്. എമ്പുരാനിലെ ഖുറേഷിയുടെ യാതൊരുവിധമായ സാമ്യവുമില്ലാത്തത കുസൃതിക്കാരനായ ഒരാളുടെ വേഷമാണ് തുടരും സിനിമയില്‍ മോഹന്‍ലാല്‍ ചെയ്തിരുന്നത്. എമ്പുരാന് മുന്‍പായി പുറത്തിറങ്ങേണ്ട സിനിമയായിരുന്നു തുടരും. എന്നാല്‍ റിലീസ് നീണ്ടു. മോഹന്‍ലാലിന്റെ എമ്പുരാന്റെ ട്രെയ്ലര്‍ കണ്ടപ്പോള്‍ സത്യത്തില്‍ പേടിച്ചു പോയി. ഇത് കണ്ടതിന് ശേഷമാണല്ലോ ആളുകള്‍ എന്റെ സിനിമയ്ക്ക് എത്തുക. ആരാധകര്‍ ഒരുപാട് പ്രതീക്ഷിക്കുമല്ലോ എന്നെല്ലാമാണ് ചിന്തിച്ചത് തരുണ്‍ മൂര്‍ത്തി പറയുന്നു.
 
 അങ്ങനെ രാജുവിന് താന്‍ മെസേജ് അയച്ചു. ചേട്ടാ.... ഇനി ഞാന്‍ എന്ത് ചെയ്യും എന്നാണ് ചോദിച്ചത്. എമ്പുരാന് മുന്നെ റിലീസ് ചെയ്യുമല്ലോ എന്ന് കരുതിയാണ് ഷൂട്ട് ചെയ്യാന്‍ തുടങ്ങിയത് എന്നെല്ലാം പറഞ്ഞു. പൃഥ്വി പറഞ്ഞത്. അയ്യോ ബ്രോ ഞാന്‍ നിങ്ങളുടെ സിനിമയ്ക്കായാണ് വൈറ്റ് ചെയ്യുന്നത് എന്നാണ്. അതോടെ തനിക്ക് ആത്മവിശ്വാസം വന്നെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. തുടരും വലിയ വിജയമായതോടെ പഴയ മോഹന്‍ലാലിനെ തിരിച്ചുതന്ന തരുണിന് നന്ദി എന്ന തരത്തിലുള്ള പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സാധാരണക്കാരനായി മോഹന്‍ലാല്‍ എത്തിയാല്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും പല ആരാധകരും അഭിപ്രായപ്പെടുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Zumba Dance: മുഖ്യമന്ത്രി പറഞ്ഞു, വിദ്യാഭ്യാസ വകുപ്പ് കേട്ടു; സ്‌കൂളുകളില്‍ ഇനിമുതല്‍ സൂംബാ പരിശീലനം

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

സുരക്ഷാപ്രശ്നം: കശ്മീരിലെ 48 ടൂറിസം സ്പോട്ടുകൾ അടച്ചതായി റിപ്പോർട്ട്, നാളെ നിർണായക മന്ത്രിസഭാ യോഗം

ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുത്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയോട് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്

പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് തുര്‍ക്കി; വിമാനം ഇറക്കിയത് ഇന്ധനം നിറയ്ക്കാന്‍

അടുത്ത ലേഖനം
Show comments