Select Your Language

Notifications

webdunia
webdunia
webdunia
webdunia

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

മഞ്ജു ഇപ്പോഴും നൃത്തം അഭ്യസിക്കാറുണ്ട്.

Manju

നിഹാരിക കെ.എസ്

, ചൊവ്വ, 29 ഏപ്രില്‍ 2025 (10:12 IST)
മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മഞ്ജു വാരിയർ. നീണ്ട കാലത്തെ ഇടവേളക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് മ‍ഞ്ജു മലയാള സിനിമയിൽ ഇന്നും നിറഞ്ഞുനിൽക്കുന്നത്. മഞ്ജു വാര്യരുടെ കലാജീവിതത്തിൽ സിനിമയോടൊപ്പം തന്നെ ഉയരത്തിലാണ് നൃത്തവും. അഭിനേത്രയെന്ന രീതിയിൽ മാത്രമല്ല നർത്തകിയായും മഞ്ജു വാര്യർ ആരാധകർക്കിടയിൽ എന്നും നിറഞ്ഞുനിന്നിരുന്നു അന്നും ഇന്നും. മഞ്ജു ഇപ്പോഴും നൃത്തം അഭ്യസിക്കാറുണ്ട്. 
 
ഇന്ന് നൃത്ത ദിനമാണ്. ഇന്നേ ദിവസം തന്റെ ഗുരുവിന് ആദരമെന്നോണം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. വീട്ടിൽ നൃത്തം പഠിക്കുന്നതിന്റെ വീഡിയോ ആണിത്. ഗീതാ പദ്മകുമാർ ആണ് മഞ്ജുവിന്റെ നൃത്ത ഗുരു. മഞ്ജു പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ഗീതയുടെ ശബ്ദവും കേൾക്കാം. 
 
സിനിമയിൽ തിരക്കേറിയെങ്കിലും താരം നൃത്ത വേദികളെ കൈയ്യൊഴിഞ്ഞിട്ടില്ല, നർത്തകിയായും തിരക്കേറിയ ജീവിതം നയിക്കുകയാണ് മഞ്ജു ഇന്ന്. തളർന്നു പോയപ്പോഴെല്ലാം താങ്ങായി നിന്നും എന്നും ഗുരുവെന്ന സ്ഥാനത്തിലുപരി ചേച്ചിയായി കൂടെ നിന്ന ആളാണ് മഞ്ജുവിന് ഗീതാ പദ്മകുമാർ. ഗീതാ പദ്മകുമാറിനെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ മഞ്ജു പറഞ്ഞതിങ്ങനെ;
 
‘എന്റെ ആദ്യത്തെ ഗുരു സെലിൻകുമാരി ടീച്ചർ മുതൽ ഇപ്പോഴത്തെ ഗുരു ഗീത പദ്മകുമാർ വരെ എല്ലാവരും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എന്റെ നേട്ടങ്ങളിൽ അവരുടെയെല്ലാം സംഭാവനകളുണ്ട്. ഇപ്പോൾ ഗീത ടീച്ചറുടെ അടുത്ത് പഠനം തുടരുന്നു. നാവുകൊണ്ട് ടീച്ചർ എന്നു ഞാൻ പറയുന്നുണ്ടെങ്കിലും ഹൃദയം കൊണ്ട് ചേച്ചി എന്നാണ് വിളിക്കുന്നത്. ടീച്ചർ പറയും, സിനിമാതാരമായതുകൊണ്ടല്ല; മഞ്ജു നല്ല നർത്തകി ആയതുകൊണ്ടാണ് ആളുകൾ പ്രോഗ്രാം കാണാൻ വരേണ്ടത്. അതനുസരിച്ചുള്ള പെർഫോമൻസ് തിരികെ കൊടുക്കണമെന്ന്. 
 
പെർഫോമൻസിന്റെ ക്വാളിറ്റിയിൽ ഒട്ടും കോംപ്രമൈസ് ചെയ്യാൻ ടീച്ചർ സമ്മതിക്കില്ല. അത്രക്ക് ഇന്ററസ്റ്റ് എടുത്താണ് ഓരോ പ്രോഗ്രാമിനു വേണ്ടിയും എന്നെ ഒരുക്കുന്നത്. കല്യാണം കഴിഞ്ഞതിനു ശേഷം ഡാൻസിലും വലിയ ഗ്യാപ്പ് വന്നു. പിന്നീട് മകൾ മീനാക്ഷിയെ ഡാൻസ് പഠിപ്പിക്കാൻ ഗീത പദ്മകുമാർ ടീച്ചർ വീട്ടിൽ വന്നപ്പോൾ ഒരു കൗതുകത്തിനു വേണ്ടി അവളോടൊപ്പം ഞാൻ വീണ്ടും ചുവടുവയ്ക്കുകയായിരുന്നു. അപ്പോൾ ആദ്യമേ തന്നെ ഞാൻ ടീച്ചറോട് പറഞ്ഞു, ‘ഡാൻസ് ചെയ്തിട്ട് വർഷങ്ങളായില്ലേ, അറിയാമായിരുന്നതെല്ലാം എന്റെ കയ്യിൽനിന്നു പോയിട്ടുണ്ടാകും. എന്നാലും ഞാനൊന്ന് ശ്രമിക്കുകയാണ്'
 
പക്ഷേ, രണ്ടാം ദിവസം ടീച്ചർ എന്നോട് പറഞ്ഞു- മഞ്ജു പണ്ട് പഠിച്ചതൊന്നും എവിടെയും പോയിട്ടില്ല. ഡാൻസിൽ കിട്ടിയിരിക്കുന്ന നല്ല ബെയ്സിന്റെ ഗുണമാണത്. അതുകേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. അന്നു രാത്രിതന്നെ ഞാൻ അമ്മയെ വിളിച്ച് ഗീതടീച്ചർ പറഞ്ഞതെല്ലാം പറഞ്ഞു', അന്ന് മഞ്ജു പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിയേറ്ററിൽ തകർന്നടിഞ്ഞ ആ പൃഥ്വിരാജ് ചിത്രത്തിന് രണ്ടാംഭാഗം ഒരുങ്ങുന്നു?