ടോളിവുഡിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് നാനി. സാധാരണക്കാരനായി കുറെയേറെ സിനിമകളില്‍ സ്‌ക്രീനില്‍ എത്തിയതിനാല്‍ തന്നെ നിരവധി മലയാളി ആരാധകര്‍ താരത്തിനുണ്ട്. എന്നാല്‍ അടുത്തിടെയായി മാസ് സിനിമകളായ ഗ്യാങ്ങ് ലീഡര്‍, സരിപോത ശനിവാരം, ദസറ പോലുള്ള സിനിമകളിലും നാനി ഭാഗമായിരുന്നു. ഇത്തരത്തില്‍ നാനിയുടേതായി ഒരുങ്ങുന്ന മാസ് സിനിമയായ ദ പാരഡൈസിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന ഗ്ലിമ്പ്‌സാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
സിനിമയുടെ മലയാളം ഗ്ലിമ്പ്‌സാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് ചോരക്കളിക്ക് നില്‍ക്കുന്ന നായക കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്ന സിനിമയുടെ മലയാളം ടീസറിലെ ഒരു രംഗത്തില്‍ നാനിയുടെ കയ്യില്‍ പച്ചകുത്തിയിരിക്കുന്ന വാക്കാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. സണ്‍ ഓഫ് എ ബിച്ച് എന്ന ഇംഗ്ലീഷ് വാക്കിന് പരിഭാഷയായി മലയാളത്തില്‍ കൊടുത്തിരിക്കുന്നത് തെറിയാണ് എന്നതാണ് ഇതിന് കാരണം. സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളിലും ഇത്തരത്തിലുള്ള വാക്കുകള്‍ തന്നെയാണ് കൊടുത്തിരിക്കുന്നത്.