Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചാര്‍ളി ചാപ്ലിന്‍, പീറ്റര്‍ സെല്ലാഴ്‌സ്, മോഹന്‍ലാല്‍...'; പീക്കി ബ്ലൈന്റേഴ്‌സ് താരത്തിന്റെ ഇഷ്ടനടന്‍ മലയാളത്തിന്റെ ലാലേട്ടന്‍!

The Peaky Blinders

നിഹാരിക കെ.എസ്

, തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2025 (16:35 IST)
പീക്കി ബ്ലൈന്റേഴ്‌സ് താരമായ കോസ്‌മോ ജാര്‍വിസിന്റെ ഇഷ്ടനടന്മാരുടെ പട്ടികയില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും. ലോകമെമ്പാടും ആരാധകരുള്ള സീരീസാണ് പീക്കി ബ്ലൈന്റേഴ്‌സ്. ഓസ്‌കര്‍ ജേതാവായ കിലിയന്‍ മര്‍ഫി പ്രധാന വേഷത്തിലെത്തുന്ന പീക്കി ബ്ലൈന്റേഴ്‌സ് മേക്കിങ് കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും കഥ പറച്ചില്‍ കൊണ്ടുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളികളും ഈ സീരീസിന്റെ ആരാധകരാണ്.
 
ആര്‍ട്ടിക്കിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഇഷ്ട നടന്മാരുടെ പേരുകള്‍ കോസ്‌മോ ജാര്‍വിസ് പങ്കുവെക്കുന്നുണ്ട്. ഈ പട്ടികയില്‍ മോഹന്‍ലാലിന്റെ പേരും കണ്ടതോടെ മലയാളികള്‍ ആവേശത്തിലാണ്. ചാര്‍ളി ചാപ്ലിന്‍, ആന്തണി ഹോപ്കിന്‍സ്, ഡാനിയല്‍ ഡേ ലൂയിസ്, പീറ്റര്‍ സെല്ലാഴ്‌സ്, ഗാരി ഓള്‍ഡ്മാന്‍, വാക്വിന്‍ ഫീനിക്‌സ് തുടങ്ങിയ നടന്മാരുടെ പേരിനൊപ്പമാണ് സിജെ മോഹന്‍ലാലിന്റെ പേരും ചേര്‍ത്തുവെക്കുന്നത്.
 
അഭിമുഖത്തിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഏതൊക്കെ സിനിമകളായിരിക്കും ഹോളിവുഡ് താരത്തെ അദ്ദേഹത്തിന്റെ ആരാധകനാക്കിയതെന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. തന്റെ പ്രിയപ്പെട്ട സിനിമകളുടെ പേരുകളും സിജെ പങ്കുവെക്കുന്നുണ്ടെങ്കിലും അക്കൂട്ടത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങളൊന്നുമില്ല.
 
അതേസമയം പീക്കി ബ്ലൈന്റേഴ്‌സില്‍ ബാര്‍ണി തോംപ്‌സണ്‍ എന്ന കഥാപാത്രത്തെയാണ് കോസ്‌മോ ജാര്‍വിസ് അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ഷോഗണ്‍, ലേഡ് മാക്ബത്ത്, അനിഹിലേഷന്‍, വാര്‍ ഫെര്‍, പെര്‍സ്വേഷന്‍ തുടങ്ങിയ സിനിമകളിലൂടേയും സീരീസുകളിലൂടേയും കയ്യടി നേടിയിട്ടുള്ള നടനാണ് കോസ്‌മോ ജാര്‍വിസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

BigBoss: പറയാതെ വയ്യ, മസ്താനിയെ പോലുള്ള സ്ത്രീകളാണ് ശരിക്കും സ്ത്രീകളെ പറയിക്കുന്നത് , രൂക്ഷവിമർശനവുമായി ദിയ സന