Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ദി പ്രീസ്റ്റ്’ ഷൂട്ടിംഗ് തുടങ്ങി, മമ്മൂട്ടി വരില്ല; മഞ്‌ജു വാഗമണ്ണില്‍

‘ദി പ്രീസ്റ്റ്’ ഷൂട്ടിംഗ് തുടങ്ങി, മമ്മൂട്ടി വരില്ല; മഞ്‌ജു വാഗമണ്ണില്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (11:18 IST)
മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ്  ‘ദി പ്രീസ്റ്റ്’. ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചിരുന്നു. ഏകദേശം 5 മാസത്തിനുശേഷം സിനിമയുടെ ചിത്രീകരണം ഇന്ന് പുനരാരംഭിക്കും. വാഗമണ്ണിലാണ് മഞ്ജു ഉള്‍പ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണം നടക്കുന്നത്. ഏകദേശം പത്ത് ദിവസത്തെ ഷൂട്ടിംഗ് ആണ് ഉള്ളത്.
 
മമ്മൂട്ടി തന്റെ ഷൂട്ടിംഗ് ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദി പ്രീസ്റ്റ്’ ഒരു മിസ്റ്ററി ത്രില്ലറാണ്. നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
 
അഖിൽ ജോർജ് ഡിഒപിയും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. രാഹുൽ രാജാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദൃശ്യം 2 ഷൂട്ടിംഗ് തുടങ്ങി, മോഹൻലാൽ ജോയിന്‍ ചെയ്‌തില്ല; മൂന്നാമതൊരു ‘ദൃശ്യം’ ഉണ്ടാവില്ലെന്ന് ജീത്തു ജോസഫ് !