Jason Sanjay: 'ഇളയ ദളപതി' എന്ന് വിളിച്ച് ആരാധകർ, 'എന്തുവാടാ' എന്ന് ജേസൺ; വീഡിയോ
സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാത്ത ആളാണ് ജേസൺ.
അച്ഛൻ വലിയ താരമായിരുന്നിട്ടും സ്വന്തം അദ്ധ്വാനം കൊണ്ട് സിനിമയിൽ എത്തിയ ആളാണ് ജേസൺ സഞ്ജയ്. വിജയുടെ മകനെന്ന നിലയിൽ ജേസൺ ഇന്ന് വരെ ഒന്നിനുവേണ്ടിയും ഇടപെട്ടതായി അറിവില്ലെന്നാണ് സിനിമാ ഇന്ഡസ്ട്രിയിൽ നിന്നുള്ള വിവരം. സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാത്ത ആളാണ് ജേസൺ.
ഇപ്പോൾ ജേസൺ എയർപോർട്ടിൽ നിന്ന് നടന്ന് വരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ജേസൺ ഇറങ്ങി വരുന്ന സമയത്ത് ഇളയ ദളപതി എന്ന് ആരാധകർ വിളിച്ചു, ഉടനെ കൈ കൊണ്ട് 'എന്തിനാടാ' എന്ന രീതിയിൽ ഒരു ആംഗ്യം കാണിച്ച് ചിരിച്ചുകൊണ്ടാണ് ജേസൺ പ്രതികരിച്ചത്.
പൊതുവെ ക്യാമറയ്ക്ക് മുൻപിൽ വരാതിരിക്കാൻ ശ്രമിക്കുന്ന ആളാണ് ജേസൺ. ഒരു ബോഡിഗാർഡോ ഫാൻസി വസ്ത്രങ്ങളോ ഇല്ലാതെ വളരെ സിംപിൾ ആയിട്ടാണ് ജേസൺ എയർപോർട്ടിൽ എത്തിയത്. ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ നായകനായി എത്തുന്നത് സന്ദീപ് കിഷൻ ആണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ഇത് എന്നാണ് സൂചന.