Kalyani Priyadarshan: 'അച്ഛന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നോ?'; വിസ്മയയ്ക്കുള്ള പ്രിയദർശന്റെ ആശംസയിൽ കല്യാണി
മോഹൻലാൽ കുടുംബസമേതം തന്നെ ചടങ്ങിനെത്തിയപ്പോൾ മലയാള സിനിമയിലെ നിരവധി പ്രമുഖരും സാന്നിധ്യമായി.
മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ജൂഡ് ആന്റണി ഒരുക്കുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. മോഹൻലാൽ കുടുംബസമേതം തന്നെ ചടങ്ങിനെത്തിയപ്പോൾ മലയാള സിനിമയിലെ നിരവധി പ്രമുഖരും സാന്നിധ്യമായി.
വിസ്മയയുടെ സിനിമാ എൻട്രിയ്ക്ക് ആശംസകളുമായി മോഹൻലാലിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ പ്രിയദർശനുമെത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് പ്രിയദർശൻ വിസ്മയയ്ക്ക് ആശംസകൾ നേർന്നത്. വിസ്മയയ്ക്കുള്ള അച്ഛന്റെ ആശംസയ്ക്ക് മകൾ കല്യാണി പ്രിയദർശൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്.
അച്ഛന് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടെന്ന് ഈ നിമിഷം വരെ തനിക്ക് അറിയില്ലായിരുന്നുവെന്നാണ് പ്രിയദർശന്റെ പോസ്റ്റ് പങ്കിട്ടു കൊണ്ട് കല്യാണി പറയുന്നത്. താൻ കള്ളം പറയുകയല്ലെന്നും സത്യമാണെന്നും കല്യാണി പറയുന്നുണ്ട്. അതേസമയം കൂട്ടുകാരിയ്ക്ക് കല്യാണി ആശംസ നേരുകയും ചെയ്യുന്നുണ്ട്. കുട്ടിക്കാലത്തു നിന്നുമുള്ള വിസ്മയയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടു കൊണ്ടാണ് കല്യാണിയുടെ ആശംസ.