അവതാരകയും അധ്യാപകയുമായ ലക്ഷ്മി നായര്‍ സോഷ്യല്‍ മീഡിയയുടെ ലോകത്തും സജീവമാണ്. തന്നോട് അടുത്തുള്ള വിശേഷങ്ങള്‍ ആരാധകരുമായി യൂട്യൂബിലൂടെ അവര്‍ പങ്കുവെക്കാറുണ്ട്. കുടുംബത്തിലെ പുതിയ അംഗത്തിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി.മകന്റെ മകള്‍ സരസ്വതിയാണ് വീട്ടിലെ പുതിയ അംഗം.
കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുമ്പോഴും കുഞ്ഞിന്റെ മുഖം ഇതുവരെ സോഷ്യല്‍ മീഡിയയിലൂടെ കാണിച്ചിട്ടില്ലായിരുന്നു.ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മകന് കുഞ്ഞ് പിറന്നത്. മകന്‍ വിഷ്ണുവും ഭാര്യ അനുരാധയും കുഞ്ഞിനൊപ്പം ചിത്രങ്ങള് നേരത്തെ തന്നെ വൈറലായിരുന്നു.
'സരസ്വതി മോളെ നമ്മുടെ സബ്‌സ്‌ക്രൈബേഴ്‌സ് ആരും കണ്ടിട്ടില്ലല്ലോ. അതുകൊണ്ട് ഈ വിഷുവിന് മോളെ എല്ലാവരേയും കാണിക്കാമെന്ന് എന്റെ മോന്‍ വിഷ്ണുവും ഭാര്യ അനുവും ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നു',-ലക്ഷ്മി നായര്‍ പറഞ്ഞു.