Publish Date: Thu, 09 Mar 2023 (10:13 IST)
Updated Date: Thu, 09 Mar 2023 (10:16 IST)
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ തുറമുഖം നാളെ മുതല്‍ തിയേറ്ററുകളില്‍.ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. റിലീസിനോട് അനുബന്ധിച്ച് സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ടീസര്‍ പുറത്തിറങ്ങി.
മൂന്ന് തവണ റിലീസ് മാറ്റിവെച്ച തുറമുഖം തിയേറ്ററില്‍ പോയി കാണുവാന്‍ പ്രേരിപ്പിക്കുന്നതാണ് ടീസര്‍.
പ്രശസ്ത നാടക രചയിതാവ് കെ.എം ചിദംബരത്തിന്റെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹത്തതിന്റെ മകനും തിരക്കഥകൃത്തുമായ ഗോപന്‍ ചിദംബരമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.