Webdunia - Bharat's app for daily news and videos

Install App

മലയാളത്തിലെ ആദ്യ ടൈം ട്രാവൽ ചിത്രം 'പെന്‍ഡുലം' വരുന്നു, അനുമോളും വിജയ് ബാബുവും താരങ്ങള്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 12 ജനുവരി 2021 (15:35 IST)
മലയാളത്തിലെ ആദ്യ ടൈം ട്രാവൽ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'പെന്‍ഡുലം' വരുന്നു. വിജയ് ബാബു, അനുമോൾ ഉൾപ്പെടെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു.
 
പ്രകാശ് ബാരെ, ഇന്ദ്രന്‍സ്, മിഥുന്‍ രമേശ്, ഷോബി തിലകന്‍, നീന കുറുപ്പ്, ദേവകി രാജേന്ദ്രന്‍, ബിജു സോപാനം, ബിനോജ് വര്‍ഗീസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
 
അരുൺ ദാമോദരൻ ഛായാഗ്രഹണവും സൂരജ് ഇ എസ് എഡിറ്റിംഗും നിർവഹിക്കുന്നു. ലൈറ്റ്‌സ് ഓണ്‍ സിനിമാസും ഇവാന്‍ ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments