Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ പുലിമുരുകനായത് പ്രതിഫലം വാങ്ങാതെയെന്ന് ടോമിച്ചൻ മുളകുപാടം

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (15:22 IST)
പുലിമുരുകൻ എന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് പതിഫലം വാങ്ങാതെയെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം. രാമലീല 111 ദിവസങ്ങൾ പിന്നിട്ടതിന്റെ ആഘോഷച്ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ടോമിച്ചൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രം നിർമ്മിക്കുന്നതിനായി മോഹൻലാൽ സാമ്പത്തിക സഹായം നൽകി എന്നും ടോമിച്ചൻ പറഞ്ഞു.
 
പുലിമുരുകൻ പുറത്തിറക്കാനായി ഏറെ സഹായിച്ചത് മോഹൻലാലും ആന്റണി പെരുമ്പാവൂരുമാണ്. ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങൽക്ക് ശേഷമാണ് മോഹൻലാലിന് പ്രതിഫലം നൽകുന്നത്. പുലിമുരുകന്റെ നിർമ്മാണച്ചിലവ് പ്രതീക്ഷിച്ചതിലും മൂന്നിരട്ടിയായി. ഷൂട്ടിങ്ങ് നുറു ദിവസവും കഴിഞ്ഞ് മുന്നോട്ടു പോയപ്പോൾ എന്റെ തലക്ക് സുഖമില്ലേ എന്ന് വരെ ആളുകൾ ചോദിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് ചിത്രം പൂർത്തീകരിച്ചത്. 200 ദിവസം ലാൽ സാർ ചിത്രത്തിൽ അഭിനയിച്ചു. ചിത്രത്തിനുവേണ്ടി സാമ്പത്തികമായി കൂടി സഹായിച്ചു. മലയാളം ഇന്റസ്ട്രി തന്നെ ഓർക്കേണ്ട കാര്യമാണിതെന്ന് ടോമിച്ചൻ പറഞ്ഞു
 
രമലീല റിലീസിങ് വൈകാൻ കാരണം തീയറ്റർ ഉടമകൾ തയ്യാറാവാത്തതിനാലാണ്. ദിലീപിന്റെ പടമായതിനാൽ അന്ന് തീയറ്ററുകളിൽ ഓടിക്കാൻ ആർക്കും അത്ര താൽപര്യം ഉണ്ടായിരുന്നില്ല. സിനിമ ഓടിക്കേണ്ട എന്ന് തീയറ്ററുടമകൾ തീരുമാനിച്ചതോടെയാണ് ജൂലൈയിൽ റിലിസ് ചെയ്യേണ്ട സിനിമ നീണ്ടുപോയത് എന്നും ടോമിച്ചൻ കൂട്ടിച്ചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

അടുത്ത ലേഖനം
Show comments