Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

കൃതി ഷെട്ടി മലയാളത്തിലേക്ക്, ടോവിനോ തോമസിന് 3 നായികമാര്‍,'അജയന്റെ രണ്ടാം മോഷണ'ത്തിന് തുടക്കമായി

tovino thomas new movie ajayante randam moshanam  Krithi Shetty on board for Tovino Thomas starrer ‘Ajayante Randam Moshanam

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (15:02 IST)
ടോവിനോ തോമസ് പുതിയ സിനിമ തിരക്കുകളിലേക്ക്.നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'അജയന്റെ രണ്ടാം മോഷണ'ത്തിന് തുടക്കമായി. നടന്റെ കരിയറിലെ ആദ്യ ട്രിപ്പിള്‍ റോള്‍ കൂടിയായ സിനിമയില്‍ സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി എന്നിവരാണ് നായികമാര്‍ എത്തുന്നത്.
 
മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ പേരുകളിലുള്ള മൂന്ന് കഥാപാത്രങ്ങളെ ടോവിനോ തോമസ് ചിത്രത്തില്‍ അവതരിപ്പിക്കും.ബേസില്‍ ജോസഫ്, കിഷോര്‍, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ജഗദീഷ് തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.
 
യു ജി എം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.മാജിക്ക് ഫ്രെയിംസും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് അച്ഛനോടൊപ്പം കണ്ട ആ മെലിഞ്ഞ താടിക്കാരന്‍, അത് നെടുമുടി വേണു, ഓര്‍മ്മകള്‍ പങ്കുവെച്ച് മുരളി ഗോപി