Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമതയ്‌ക്കെതിരെ വിദ്വേഷ പരാമർശം. കങ്കണയുടെ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റർ

മമതയ്‌ക്കെതിരെ വിദ്വേഷ പരാമർശം. കങ്കണയുടെ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റർ
, ചൊവ്വ, 4 മെയ് 2021 (15:02 IST)
ബംഗാളിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ട്വീറ്റിന് പിന്നാലെ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തു.
 
മമത ബംഗാളിനെ മറ്റൊരു കാശ്‌മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം. ഇത് ഭീകരമാണ്, ഒരു  ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടയ്‌ക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാതെ ഈ രാക്ഷസിയെ മെരുക്കിയെടുക്കു എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
 
കങ്കണയുടെ ഈ ട്വീറ്റ് വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് അക്കൗണ്ട് സ്ഥിരമായി സസ്‌പെൻഡ് ചെയ്‌തതായി ട്വിറ്റർ അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവും ഹിറ്റ് മേക്കര്‍ ത്രിവിക്രം ശ്രീനിവാസും മൂന്നാം തവണയും ഒന്നിക്കുന്നു, അണിയറയില്‍ പുത്തന്‍ ചിത്രം !