Webdunia - Bharat's app for daily news and videos

Install App

കൂടെ നിന്ന് കുതികാൽ വെട്ടിയവനോട് മാപ്പ് പറയേണ്ട കാര്യമില്ല, ഉണ്ണി മുകുന്ദന് 'അമ്മ'യുടെ പിന്തുണ

അഭിറാം മനോഹർ
ഞായര്‍, 8 ജൂണ്‍ 2025 (18:48 IST)
സിനിമാസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ ധാരണ ലംഘിച്ചതിന് പിന്നാലെ വിപിന്‍കുമാറുമായുള്ള വിഷയത്തില്‍ ഉണ്ണി മുകുന്ദന് പിന്തുണയുമായി താരസംഘടനയായ അമ്മ. കൂടെ നടന്ന് കുതികാല്‍ വെട്ടിയവനോട് മാപ്പ് പറയേണ്ട ആവശ്യം ഉണ്ണി മുകുന്ദനോ സംഘടനയ്‌ക്കോ ഇല്ലെന്ന് അമ്മ വ്യക്തമാക്കി. ഔദ്യോഗിക സാമൂഹികമാധ്യമങ്ങളിലൂടെയാണ് വിശദീകരണം. 
 
 ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് മുന്‍ മാനേജറായ വിപിന്‍കുമാര്‍ പോലീസിനെ സമീപിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരസ്യമായത്. തുടര്‍ന്ന് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്ത് വന്നതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ താരസംഘടനയായ അമ്മയുടെയും സിനിമ തൊഴിലാളി സംഘടനയായ ഫെഫ്കയുടെയും നേതൃത്വത്തില്‍ സമവായ ചര്‍ച്ച നടന്നത്. അമ്മയുടെ ഓഫീസില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പിന്നാലെ ഒരു മാധ്യമത്തിന് നല്‍കിയ ചര്‍ച്ചയില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞതായി വിപിന്‍ കുമാര്‍ അവകാശപ്പെട്ടിരുന്നു.
 
എന്നാല്‍ വിഷയത്തില്‍ അമ്മ പരസ്യപ്രതികരണം നടത്തിയതോടെ ഫെഫ്കയും വിപിന്‍കുമാറിനെതിരെ രംഗത്തെത്തി. ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞെന്ന വിപിന്‍കുമാറിന്റെ അവകാശവാദം ശരിയല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയത് അച്ചടക്കലംഘനവും ചര്‍ച്ചയിലെ ധാരണകള്‍ക്ക് വിപരീതവുമാണെന്നും ഈ സാഹചര്യത്തില്‍ സംഘടനാപരമായി സഹകരണമുണ്ടാവില്ലെന്നും വിപിന്‍കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഫെഫ്ക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ അഭ്യർഥന നിരസിച്ചു: പാലക്കാട് നെന്മാറയിൽ കാമുകിയേയും അച്ഛനെയും വീട്ടിൽ കയറി വെട്ടിയ യുവാവ് അറസ്റ്റിൽ

മുസ്ലീ ലീഗ് നേതാവ് എം കെ മുനീർ ഐസിയുവിൽ തുടരുന്നു, ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ശ്രീകോവില്‍ തുറന്ന് വിഗ്രഹങ്ങളിലെ സ്വര്‍ണ മാല മോഷ്ടിച്ചു; തൃശൂരില്‍ മുന്‍ പൂജാരി അറസ്റ്റില്‍

കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ, കേരളത്തെ ഭീതിയിലാഴ്ത്തി അമീബിക് മസ്തിഷ്കജ്വരം

പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല; മാങ്കൂട്ടത്തിലിനെ തള്ളി വീണ്ടും സതീശന്‍

അടുത്ത ലേഖനം
Show comments