Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചില നായകന്മാർക്ക് ആ ചിന്തയുണ്ട്, പക്ഷേ മോഹൻലാലും ജയറാമും അങ്ങനെയല്ല: ഉർവശി

Urvashi

നിഹാരിക കെ.എസ്

, ബുധന്‍, 15 ഒക്‌ടോബര്‍ 2025 (11:50 IST)
മോഹൻലാലിനെയും ജയറാമിന്റെയും കുറിച്ച് നടി ഉർവശി. മറ്റു അഭിനേതാക്കൾക്ക് കൃത്യമായ സ്പേസ് നൽകുന്ന അഭിനേതാക്കൾ ആണ് ജയറാമും മോഹൻലാലും എന്ന് ഉർവശി പറഞ്ഞു. ചില ഹീറോസിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ചിലപ്പോൾ നമ്മൾ അവർക്കും മുകളിൽ പോകുന്നോ എന്നൊരു ചിന്ത അവർക്കുണ്ടാകുമെന്നും പക്ഷെ, മോഹൻലാലും ജയറാമും അങ്ങനെ അല്ലെന്നും ഉർവശി പറയുന്നു.
 
'ഞാൻ ഏറ്റവും നന്നായി സിങ്ക് ആകുന്ന നായകൻ ജയറാം ആണ്. അദ്ദേഹത്തിനൊപ്പം കോമ്പിനേഷൻ ഉള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ജയറാമിനൊപ്പം വർക്ക് ചെയ്യുമ്പോൾ ഒരു ഗിവ് ആൻഡ് ടേക്ക് എപ്പോഴും ഉണ്ടാകും. 
 
മറ്റുള്ള ഹീറോസിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ചിലപ്പോൾ നമ്മൾ അവർക്കും മുകളിൽ പോകുന്നോ എന്നൊരു ചിന്ത അവർക്കുണ്ടാകും. മോഹൻലാലിന്റെ സിനിമകളിലും മറ്റു അഭിനേതാക്കൾക്ക് കൃത്യമായ സ്പേസ് ഉണ്ടാകും. കിലുക്കം പോലുള്ള സിനിമകൾ ഒക്കെ അതിലൂടെ ഉണ്ടായ സിനിമകൾ ആണ്. അതുപോലെ ജയറാമും നമ്മളെ പ്രോത്സാഹിപ്പിക്കുന്ന ആളാണ്', ഉർവശിയുടെ വാക്കുകൾ.
 
മലയാളത്തിലെ എവർഗ്രീൻ കോമ്പോകളാണ് മോഹൻലാൽ-ഉർവശി, ജയറാം-ഉർവശി. നിരവധി സിനിമകളിൽ ഈ കോമ്പോ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Aadu 3: മൂന്നാം അങ്കത്തിനൊരുങ്ങി പാപ്പൻ; 'ആട് 3' സെറ്റിൽ പുതിയ ലുക്കിൽ എത്തി ജയസൂര്യ, വീഡിയോ