Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുലിപ്പല്ല് മാല കേസില്‍ റാപ്പര്‍ വേടന് ജാമ്യം അനുവദിച്ച് കോടതി; ജാമ്യാപേക്ഷയെ എതിര്‍ത്ത് വനം വകുപ്പ്

പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Vedan, Vedan Arrest, Vedan issue, Vedan Rape Case, Who is Vedan, Vedan Custody, Vedan cannabis case, വേടന്‍ അറസ്റ്റ്, വേടന്‍ കഞ്ചാവ് കേസ്, വേടന്‍ കഞ്ചാവ് ഉപയോഗിച്ചു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 ഏപ്രില്‍ 2025 (18:29 IST)
പുലിപ്പല്ല് മാല കേസില്‍ റാപ്പര്‍ വേടന് ജാമ്യം അനുവദിച്ച് കോടതി. അന്വേഷണവുമായി വേടന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാടാണ് ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായത്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
 
അതേസമയം ഇത് യഥാര്‍ത്ഥ പുലി പല്ലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന വേടന്റെ മൊഴി കോടതി വിശ്വാസത്തില്‍ എടുത്തില്ല. ഇത് തനിക്ക് സമ്മാനമായി കിട്ടിയതാണെന്നും പുലിപ്പെല്ലെന്ന് അറിഞ്ഞില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കില്‍ വാങ്ങില്ലായിരുന്നുവെന്നും വേടന്‍ പറഞ്ഞു. നാളെ ആര്‍ക്കും ഈ അവസ്ഥ നേരിട്ടേക്കാമെന്നും ഏത് അന്വേഷണവുമായി സഹകരിക്കാമെന്നും ഏതു വ്യവസ്ഥയും അംഗീകരിക്കാമെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.
 
അതേസമയം ജാമ്യ അപേക്ഷയെ എതിര്‍ത്താണ് കോടതിയില്‍ വനം വകുപ്പ് നിലപാടെടുത്തത്. വേടന്‍ രാജ്യം വിട്ടുപോയേക്കുമെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വനം വകുപ്പ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം, തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം, പൂർണ്ണവിവരങ്ങൾ