Select Your Language

Notifications

webdunia
webdunia
webdunia
webdunia

Smriti Irani: സീരിയലിലേക്ക് തിരികെ വരാമോ?, ക്യും കി സാസ് ഭി ബഹു തി സീസൺ 2ൽ സ്മൃതി ഇറാനി വാങ്ങുന്നത് വമ്പൻ പ്രതിഫലം

ഐക്കോണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ട് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Smriti Irani Kyunki Saas Bhi Kabhi Bahu Thi Season 2,Kyunki Saas Bhi Kabhi Bahu Thi comeback news,Smriti Irani offered huge amount TV serial,Kyunki Saas Bhi Kabhi Bahu Thi reboot,Smriti Irani return to television,Smriti Irani new TV show offer,സ്മൃതി

അഭിറാം മനോഹർ

, തിങ്കള്‍, 2 ജൂണ്‍ 2025 (14:02 IST)
Smriti Irani
 ഇന്ത്യന്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് ചരിത്രം സൃഷ്ടിച്ച പരമ്പരയായിരുന്നു സ്റ്റാര്‍ പ്ലസില്‍ സംപ്രേക്ഷണം ചെയ്ത ക്യും കി സാസ് ഭി കഭി ബഹു തി എന്ന പരമ്പര. സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് മുന്‍ കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി ഇന്ത്യയിലെ വീടുകളില്‍ പരിചിതയായി മാറിയത്. സീരിയല്‍ കഴിഞ്ഞ് പിന്നീട് ബിജെപിയിലെത്തിയ സ്മൃതി ഇറാനി കേന്ദ്രമന്ത്രിയായും ദേശീയ നേതാവായും വളര്‍ന്നു. ഇപ്പോഴിതാ ഐക്കോണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ട് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സ്മൃതി ഇറാനി അഭിനയരംഗത്തേക്ക് തിരിച്ചെത്തുവെന്നാണ് ഹിന്ദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെഡ്+ സുരക്ഷയിലാണ് സ്മൃതി ഇറാനിയുടെ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.
 
 ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു എപ്പിസോഡിന് മാത്രമായി സ്മൃതി ഇറാനി 14 ലക്ഷം രൂപയാണ് വാങ്ങിക്കുന്നത്. അതേസമയം ഇതിനെ പറ്റിയുള്ള വിശദാംശങ്ങള്‍ സീരിയല്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. സീരിയല്‍ ഷൂട്ടിന്റെ രംഗങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ ടേപ്പ് ചെയ്യുന്നതടക്കമുള്ള നടപടി സെറ്റില്‍ സ്വീകരിക്കുന്നതായാണ് വിവരം. അമര്‍ ഉപാധ്യായ, സ്മൃതി ഇറാനി, ഏകതാ കപൂര്‍ എന്നിവര്‍ ഒഴികെയുള്ള മൊബൈല്‍ ഫോണുകളാണ് ടേപ്പ് ചെയ്യുന്നത്.
 
2000 മുതല്‍ 2008 വരെയാണ് സ്റ്റാര്‍ പ്ലസില്‍ ക്യൂം കി സാസ് ഭി കഭി ബഹു തി സംപ്രേക്ഷണം ചെയ്തത്. ബാലാജി ടെലി ഫിലിംസിന്റെ ബാനറില്‍ ശോഭാ കപൂറും ഏകതാ കപൂറും ചേര്‍ന്നായിരുന്നു പരമ്പര നിര്‍മിച്ചത്. 2003ല്‍  ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അംഗമായ സ്മൃതി ഇറാനി 2014 മുതല്‍ 2024 വരെ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്നു. എന്നാല്‍ 2024ലെ തിരെഞ്ഞെടുപ്പില്‍ സ്മൃതി അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്കാര്യത്തിൽ മോഹൻലാലിനെ പോലെയല്ല മമ്മൂട്ടി: മണിയൻപിള്ള രാജു