Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യ ആകാനുള്ള യോഗ്യത രശ്മികയ്ക്കുണ്ടോ എന്ന് ചോദ്യം; വിജയ് ദേവരകൊണ്ടയുടെ മറുപടി ഇങ്ങനെ

Vijay Deverakonda

നിഹാരിക കെ.എസ്

, തിങ്കള്‍, 19 മെയ് 2025 (11:38 IST)
തെലുങ്കിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹം പരന്നിട്ട് നാളുകൾ ഏറെയായി.  ഒന്നിച്ചുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാറില്ലെങ്കിലും ഒരേ സ്ഥലത്ത് നിന്നുള്ള വ്യത്യസ്ത ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിസല്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, താന്‍ ഭാര്യയില്‍ ആഗ്രഹിക്കുന്ന ഗുണങ്ങള്‍ രശ്മികയ്ക്ക് ഉണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട. 
 
ശ്മികയുമായുള്ള ഡേറ്റിങ് ഗോസിപ്പുകളെ കുറിച്ചുള്ള ചോദ്യത്തിന് ‘അടുത്തുള്ളവരോട് ചോദിക്കൂ’ എന്നാണ് വിജയ് പറയുന്നത്. പിന്നാലെ രശ്മികയുടെ നല്ലതും ചീത്തയുമായ ഗുണങ്ങളെ കുറിച്ചും വിജയ് സംസാരിച്ചു. 'അവള്‍ കഠിനാധ്വാനിയാണ്. തന്റെ ഇച്ഛഥാശക്തിയും ദൃഢനിശ്ചയവും കൊണ്ട് അവള്‍ക്ക് എന്തിനെയും തോല്‍പ്പിക്കാന്‍ സാധിക്കും. വളരെ ദയയുള്ളവളാണ്. സ്വന്തം സന്തോഷത്തേക്കാള്‍ അവള്‍ മറ്റുള്ളവരുടെ സന്തോഷത്തിനും സുഖത്തിനും മുന്‍ഗണന നല്‍കും' എന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്.
 
ഭാര്യയില്‍ അന്വേഷിക്കുന്ന ഗുണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, ”നിലവില്‍ ജീവിതപങ്കാളിയെ അന്വേഷിക്കുന്നില്ല” എന്നാണ് നടന്റെ മറുപടി. ജീവിതപങ്കാളിയില്‍ അന്വേഷിക്കുന്ന ഗുണങ്ങള്‍ രശ്മികയ്ക്ക് ഉണ്ടോയെന്ന ചോദ്യത്തിന്, ”നല്ല മനസുള്ള ഏതൊരു സ്ത്രീയും അനുയോജ്യയാണ്” എന്നാണ് വിജയ് പറയുന്നത്. അപ്പോഴും രശ്‌മികയുമായി പ്രണയത്തിലാണെന്ന് വിജയ് തുറന്നു സമ്മതിക്കുന്നില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെട്രോ 235 കോടി നേടിയെന്ന് സൂര്യയും ജ്യോതികയും; കളക്ഷൻ റിപ്പോർട്ട് ഇങ്ങനെ