Select Your Language

Notifications

webdunia
webdunia
webdunia
webdunia

രശ്മിക മന്ദാനയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത്

രശ്മിക മന്ദാനയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത്

നിഹാരിക കെ.എസ്

, തിങ്കള്‍, 10 മാര്‍ച്ച് 2025 (16:07 IST)
കന്നഡിഗയായി അറിയപ്പെടാൻ താൽപര്യമില്ലാത്ത രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കണമെന്ന കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡയുടെ പരാമർശം വിവാദമായിരുന്നു. നടിക്ക് സംരക്ഷണം ആവശ്യപ്പെട്ട് കൊടവ നാഷണൽ കൗൺസിൽ രംഗത്ത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും സംസ്ഥാന ആരോഗ്യ മന്ത്രി ജി പരമേശ്വരയ്ക്കും കത്ത് നൽകി.
 
ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ രശ്മിക വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു എംഎൽഎ നടിക്കെതിരെ രംഗത്തെത്തിയത്. കർണാടക എവിടെയാണെന്ന് തനിക്ക് അറിയില്ലെന്ന് രശ്‌മിക പറഞ്ഞെന്നായിരുന്നു എം.എൽ.എ ആരോപിച്ചത്. കർണാടക നിയമസഭയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞത്. ഇതിന് പിന്നാലെ കന്നഡ രക്ഷണ വേദികെ കൺവീനർ നാരായണ ഗൗഡയും രശ്മികയെ വിമർശിച്ചിരുന്നു.
 
'കഴിഞ്ഞ വർഷം ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ രശ്മികയെ ക്ഷണിച്ചപ്പോൾ അവർ അത് നിരസിച്ചു. എന്റെ വീട് ഹൈദരാബാദിലാണ്, കർണാടക എവിടെയാണെന്ന് എനിക്കറിയില്ല. എനിക്ക് സമയവുമില്ല. അതുകൊണ്ട് ഞാൻ വരില്ല’ എന്നാണ് രശ്മിക പറഞ്ഞത്. ഞങ്ങളുടെ ഒരു എംഎൽഎ പത്തോ പന്ത്രണ്ടോ തവണ അവരെ ക്ഷണിക്കുന്നതിനായി അവരുടെ വസതിയിൽ പോയിരുന്നു. എന്നിട്ടും അവർ ക്ഷണം നിരസിച്ചു. വളർന്നു വരുന്ന സിനിമാ ഇൻഡസ്ട്രിയായിട്ട് കൂടി അവർ കന്നഡയെ അവഹേളിച്ചു. അവരെ നമ്മുക്കൊരു പാഠം പഠിപ്പിക്കണ്ടേ', എന്നായിരുന്നു രവികുമാർ ഗൗഡ ചോദിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവതാറില്‍ നായകനാവേണ്ടിയിരുന്നത് ഞാന്‍, 18 കോടിയാണ് ഓഫർ ചെയ്തത്: ചിത്രത്തിന് പേര് നല്‍കിയതും താൻ ആണെന്ന് ഗോവിന്ദ