Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vijay Sethupathi Me Too Allegation: വിജയ് സേതുപതിക്കെതിരെ കാസ്റ്റിങ് കൗച്ച് ആരോപണം; 'വർഷങ്ങളോളം അവളെ ഉപയോഗിച്ചു, രണ്ട് ലക്ഷം ഓഫർ ചെയ്തു'

യുവതി ഇപ്പോള്‍ റീഹാബിലാണെന്നും രമ്യ മോഹന്‍ പറയുന്നുണ്ട്.

Vijay Sethupathi

നിഹാരിക കെ.എസ്

, ബുധന്‍, 30 ജൂലൈ 2025 (15:56 IST)
നടന്‍ വിജയ് സേതുപതിക്കെതിരെ ഗുരുതര ലൈംഗിക അതിക്രമ ആരോപണം. രമ്യ മോഹന്‍ എന്ന സ്ത്രീയാണ് നടനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് യുവതി നടനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. തന്റെ സുഹൃത്തായ യുവതിയെ വിജയ് സേതുപതി വര്‍ഷങ്ങളായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് രമ്യ ആരോപിക്കുന്നത്. 
 
യുവതി ഇപ്പോള്‍ റീഹാബിലാണെന്നും രമ്യ മോഹന്‍ പറയുന്നുണ്ട്. എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിജയ് സേതുപതിയ്‌ക്കെതിരെ യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. സംഭവം വിവാദമായി മാറിയതോടെ രമ്യ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. തന്റെ ട്വീറ്റിന് ഇത്രയും ശ്രദ്ധ കിട്ടുമെന്ന് അറിഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടിയുടെ നല്ല ജീവിതത്തേയും സ്വകാര്യതയേയും മാനിച്ചുകൊണ്ടാണ് താന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തതെന്നാണ് രമ്യ പറയുന്നത്. 
 
'കോളിവുഡിലെ മയക്കുമരുന്ന്-കാസ്റ്റിങ് കൗച്ച് സംസ്‌കാരം തമാശയല്ല. എനിക്ക് അറിയാവുന്ന, ഇപ്പോള്‍ മീഡിയയില്‍ അറിയപ്പെടുന്നൊരു മുഖമായ പെണ്‍കുട്ടിയെ അവള്‍ക്ക് പരിചിതമില്ലാത്തൊരു ലോകത്തേക്കാണ് വലിച്ചിടപ്പെട്ടത്. അവള്‍ ഇപ്പോള്‍ റീഹാബിലാണ്. മയക്കുമരുന്നും മാനിപ്പുലേഷനും ചൂഷണവും ഇന്‍ഡസ്ട്രിയില്‍ സാധാരണയാണ്. 
 
വിജയ് സേതുപതി കാരവന്‍ ഫേവേഴ്‌സിനായി രണ്ട് ലക്ഷവും 50,000 രൂപ ഡ്രൈവ്‌സിനും വാഗ്ദാനം ചെയ്തു. എന്നിട്ട് സോഷ്യല്‍ മീഡിയയില്‍ പുണ്യാളനായി അഭിനയിക്കുന്നു. ഇയാള്‍ വര്‍ഷങ്ങളോളം അവളെ ഉപയോഗിച്ചു. ഇത് ഒരു കഥയല്ല. ഒരുപാടുണ്ട്. എന്നിട്ടും മീഡിയ ഇത്തരക്കാരെ പുണ്യാളരായി ആരാധിക്കുകയാണ്. ഡ്രഗ്-സെക്‌സ് നെക്‌സസ് യാഥാര്‍ത്ഥ്യമാണ്. തമാശയല്ല', രമ്യ ആരോപിച്ചു.
 
ട്വീറ്റ് ചര്‍ച്ചയായി മാറാന്‍ അധിക സമയം വന്നില്ല. രമ്യയുടെ ആരോപണത്തെ എതിര്‍ത്തും ചിലര്‍ രംഗത്തെത്തി. സംഭവം തമിഴ് സിനിമാ ലോകത്തെയാകെ പിടിച്ചുലച്ചിരിക്കുകയാണ്. അതേസമയം ആരോപണങ്ങളോട് വിജയ് സേതുപതി ഇതുവരേയും പ്രതികരിച്ചിട്ടില്ല. സത്യത്തെ അംഗീകരിക്കുന്നതിന് പകരം സോഴ്‌സിനെ ചോദ്യം ചെയ്യുകയും ഇരയെ കുറ്റപ്പെടുത്തുകയുമാണെന്നാണ് രമ്യ പറയുന്നത്.

പെണ്‍കുട്ടിയുടെ ഫോണിലെ ചാറ്റും ഡയറിയുമൊക്കെ വായിച്ചപ്പോഴാണ് കുടുംബം സത്യം മനസിലാക്കിയതെന്നും ഇതൊരു തമാശയല്ലെന്നും അവളുടെ ജീവിതമാണെന്നും വേദനയാണെന്നും രമ്യ മറ്റൊരു ട്വീറ്റില്‍ പറയുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Prithviraj Sukumaran: 'പൃഥ്വിരാജിന്റെ ഭാര്യയാണെന്ന് യുവതി, വിവാഹ സർട്ടിഫിക്കറ്റും കെെവശം'; അന്ന് നേരിട്ട വെല്ലുവിളിയെ കുറിച്ച് പൃഥ്വിരാജ്