Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസാനമായി ഒരു നോക്ക് കാണാനായില്ല, വിവേകിന്റെ വീട്ടില്‍ നേരിട്ടെത്തി വിജയ്

വിവേക്

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ഏപ്രില്‍ 2021 (17:13 IST)
വിവേക് യാത്രയായപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് സിനിമാലോകം. തന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ വിവേകിന്റെ മരണം വിജയിനെ ഏറെ വേദനിപ്പിച്ചു. ജോര്‍ജിയയില്‍ ഷൂട്ടിംഗിലായിരുന്ന വിജയിന് വിവേകിനെ അവസാനമായി ഒരു നോക്ക് കാണാന്‍ സാധിച്ചില്ല. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചെന്നൈയിലെത്തിയ നടന്‍ പോയത് വിവേകിന്റെ വീട്ടിലേക്ക് ആയിരുന്നു. നേരിട്ടെത്തി കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. വിജയ്യുടെ പിആര്‍ഒ റിയാസ് കെ അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.
 
വിജയും വിവേകും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. 13 ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.അറ്റ്‌ലി സംവിധാനം ചെയ്ത 'ബിഗില്‍' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടത്.
 
59 വയസ്സ് പ്രായമുള്ള വിവേക് ഏപ്രില്‍ 16 നായിരുന്നു അന്തരിച്ചത്.220 ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖര്‍ തന്നെ നായകന്‍, സൗബിന്‍ സംവിധാനം ചെയ്യുന്ന പുത്തന്‍ ചിത്രം അണിയറയിലൊരുങ്ങുന്നു !