വിക്രമിന്‍റെ 'കടാരം കൊണ്ടാന്‍’ - കിടിലന്‍ ട്രെയിലര്‍ ഇതാ!

ബുധന്‍, 3 ജൂലൈ 2019 (20:22 IST)
ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ത്രില്ലര്‍ ‘കടാരം കൊണ്ടാന്‍’ ജൂലൈ 19ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴ്, തെലുങ്ക് പതിപ്പുകളാണ് ചിത്രത്തിനുണ്ടാവുക. തെലുങ്ക് പതിപ്പിന് മിസ്റ്റര്‍ കെ കെ എന്നാണ് പേരിട്ടിരിക്കുന്നത്.
 
കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന കടാരം കൊണ്ടാന്‍ സംവിധാനം ചെയ്യുന്നത് ‘തൂങ്കാവനം’ എന്ന സ്റ്റൈലിഷ് ത്രില്ലര്‍ ചിത്രത്തിന്‍റെ സംവിധായകനായ രാജേഷ് എം സെല്‍‌വയാണ്. അക്ഷര ഹാസന്‍ ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
ജിബ്രാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമ യഥാര്‍ത്ഥത്തില്‍ കമല്‍ഹാസനുവേണ്ടി എഴുതിയ തിരക്കഥയാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ തിരക്കിലായ കമല്‍ഹാസന്‍ തന്നെയാണ് ഈ കഥാപാത്രം വിക്രം ചെയ്യട്ടെ എന്ന് നിര്‍ദ്ദേശിച്ചത്.
 
ശ്രീനിവാസ് ആര്‍ ഗുതയാണ് ഛായാഗ്രഹണം. മലയാളത്തിന്‍റെ പ്രിയ നടി ലെന ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൂജാകുമാറാണ് മറ്റൊരു നായിക. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഞാൻ അവിവാഹിതയാണ് പക്ഷേ എനിക്ക് രണ്ടരവയസുള്ള മകളുണ്ട്: നടിയുടെ വെളിപ്പെടുത്തൽകേട്ട് ഞെട്ടി സിനിമാലോകം !