Webdunia - Bharat's app for daily news and videos

Install App

ആകാശഗംഗയെ ജീൻസ് ഇടീക്കാൻ കഴിയില്ല: വീണ്ടും യക്ഷി സാരി ഉടുത്തൂ എന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വിനയൻ !

Webdunia
ഞായര്‍, 20 ഒക്‌ടോബര്‍ 2019 (14:25 IST)
വർഷങ്ങളുടെ ഇടവേളക്ക് ശേഷം ആഗാശഗംഗയുടെ രണ്ടാം ഭാഗവുമായി വിനയൻ വീണ്ടൂം മലയാള സിനിമയിലേക്ക് എത്തുകയാണ്. സിനിമയുടെ ട്രെയിലർ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. എന്നാൽ 'യക്ഷി വീണ്ടും സാരിയുടുത്തു', 'ഇതു കുറെ കണ്ടതല്ലേ' എന്നോക്കെ വിമർശനം ഉന്നയിക്കുന്നവർക്ക് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ വിനയൻ.
 
തലമുറകളായി നമ്മുടെ ഭക്ഷണമായ ചോറ് ഇന്നും കഴിക്കുമ്പോൾ പുതിയ കറികൾ കൂട്ടി അതു കൂടുതൽ സ്വാദിഷ്ടമാക്കുകയല്ലേ വേണ്ടത്. അതുപോലെ നമ്മുടെ ആകാശഗംഗയേ ജീൻസ് ഇടീക്കാനും കഴിയില്ല എന്നാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിനയൻ മറുപടി നൽകിയിരിക്കുന്നത്. വ്യക്തിപരമായി ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ചിലരുടെ മോശം പരാമർശങ്ങൾക്കും വൃത്തികെട്ട കമന്റുകൾക്കും പുല്ലു വില പോലും കേരളത്തിലെ സിനിമാ ആസ്വാദകർ നൽകിയില്ല എന്നും വിനയൻ പറയുന്നു. 
 
വളരെ ഇൻട്രസ്റ്റിംഗ് ആയ രീതിയിലാണ് ആകാശഗംഗയുടെ രണ്ടാം ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ഭയത്തിന്റെയും ആകാംക്ഷയുടെയും വേറിട്ട ആസ്വാദന തലങ്ങൾ ഈ ചിത്രത്തിൽ കാണാൻ കഴിയും. ആദ്യഭാഗത്തിൽ നിന്നും വ്യത്യസ്ഥമായ കഥാ തന്തുവാണ് ഈ സിനിമയിൽ ഉള്ളത്. നവംബർ ഒന്നിന് ചിത്രം തീയറ്ററിൽ കണ്ട് നിങ്ങൾ വിലയിരുത്തു എന്നും വിനയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റിന് പരിക്കേറ്റു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

രണ്ടു വിദ്യാർത്ഥികൾ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തമിഴ്, തെലുങ്ക് നടൻ നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

അടുത്ത ലേഖനം
Show comments