Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിറ്റ്‌മാന് ഇരട്ട സെഞ്ച്വറി, ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ഹിറ്റ്‌മാന് ഇരട്ട സെഞ്ച്വറി, ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
, ഞായര്‍, 20 ഒക്‌ടോബര്‍ 2019 (13:48 IST)
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇരട്ട സെഞ്ചറീ നേടി ഹിറ്റ്മാൻ രോഹിത് ഷർമ, 255 പന്തിൽ 212 റണെടുത്താണ് രോഹിത് ഷർമ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. റബാഡയുടെ പന്തിൽ ലുങ്കി എൻകിടിക്ക് ക്യാച്ച് നൽകിയാണ് രോഹിത് ഷർമ പുറത്തായത്. രോഹിത് ഷർമയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ വൻ സ്കോറിലേക്ക് മുന്നേറുകയാണ് 
 
102.5 ഓവർ പിന്നിടുമ്പോൾ 413ന് 5 എന്ന നിലയിലാണ് ടീം ഇന്ത്യ. 83 പന്തിൽ 32 റണ്ണുമായി രവീന്ദ്ര ജഡേജയും, 39 പന്തിൽ 20 റണ്ണുമായി വൃദ്ധിമൻ സഹയുമാണ് ക്രീസിൽ. 192 പന്തിൽ 115 റൺസെടുത്ത അജിങ്ക്യ രഹാനെയോടൊപ്പം ചേർന്ന് രോഹിത് ഷർമ്മ കെട്ടിപ്പടുത്ത കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച നിലയിലേക്ക് എത്തിച്ചത്. മായങ്ക് അഗർവാൾ 10 റൺസും, വിരാട് കോഹ്‌ലി 12 റൺസും, ചേതേശ്വർ പൂജാര റണോന്നുമെടുക്കാതെയുമാണ് പുറത്തായത്.
 
ഒരേ ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരം എന്ന അപൂർവ നേട്ടവും രോഹിത് ഷർമ സ്വന്തമാക്കി. ബംഗ്ലാദേശീനെതിരെ 15 സിക്സടിച്ച വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയറെ മറികടന്നാണ് ഈ അപൂർവ റെക്കോർസ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. 14 സിക്സാറുകൾ അടിച്ച ഹർബജൻ സിങ്ങിന്റെ പേരിലായിരുന്നുയിരുന്നു ഇതിലെ ഇന്ത്യൻ റെക്കോർഡ്.   

ഫോട്ടൊ ക്രെഡിറ്റ്സ്: ബിസിസിഐ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നാം ടെസ്റ്റിലും സെഞ്ച്വറി, പുതിയ റെക്കോർഡുമായി രോഹിത് ഷർമ