Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൈൻ ടോം ചാക്കോ എവിടെ? തിരഞ്ഞ് പോലീസും മാധ്യമങ്ങളും; പരിഹാസവുമായി ഷൈൻ ടോം ചാക്കോ

പൊലീസ് അന്വേഷണം നടന്നുവരവെയാണ് ഷൈനിന്റെ സ്‌റ്റോറി.

Shine Tom Chacko issue, Shine Tom Chacko Arrest, Shine Tom Chacko drug case, Shine Tom Chacko and Vincy Aloshious issue, ഷൈന്‍ ടോം ചാക്കോ, ഷൈന്‍ ടോം ചാക്കോ അറസ്റ്റ്, ഷൈന്‍ ടോം ചാക്കോ വിന്‍സി അലോഷ്യസ്

നിഹാരിക കെ.എസ്

, വെള്ളി, 18 ഏപ്രില്‍ 2025 (08:10 IST)
പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ടോം ചാക്കോ നിലവിൽ എവിടെയെന്ന് കണ്ടെത്താൻ പോലീസിനായിട്ടില്ല. ഇതിനിടെ പോലീസിനെയും മാധ്യമങ്ങളെയും അപരിഹസിച്ച് നാടൻ രംഗത്ത്. ഷൈൻ എവിടെയെന്ന ചോദ്യത്തിന് തന്റെ എക്‌സ്‌ക്ലൂസിവ് ദൃശ്യങ്ങളെന്ന പേരിൽ സ്‌റ്റോറി പങ്കുവെച്ചാണ് പരിഹാസം. പൊലീസ് അന്വേഷണം നടന്നുവരവെയാണ് ഷൈനിന്റെ സ്‌റ്റോറി.
 
ഒരു നടൻ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻ സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തൽ. പിന്നാലെ സിനിമാ സംഘടനകളുടെ നിർബന്ധപ്രകാരം വിൻസി സംഘടനകൾക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നൽകിയിരുന്നു. ഈ പരാതി ബന്ധപ്പെട്ടവർ തന്നെ ലീക്ക് ആക്കുകയായിരുന്നു. ഷൈൻ ടോം ചാക്കോയുടെ പേര് പുറത്തുവരുന്നതിൽ വിൻസിക്ക് താല്പര്യമായുണ്ടായിരുന്നില്ല. 
 
അതിനിടെ കൊച്ചി കലൂരിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ലഹരി ഇടപാടുകാരനെ തേടി ബുധനാഴ്ച രാത്രി 10.45-ഓടെയാണ് ഡാൻസാഫ് സംഘം ഷൈൻ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിൽ എത്തിയത്. ലഹരി ഇടപാടുകാരന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു ഡാൻസാഫ് സംഘത്തിന്റെ പരിശോധന.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറങ്ങി ഓടിയെന്ന് പറഞ്ഞ് കേസെടുക്കാൻ പറ്റില്ലല്ലോ? ഷൈൻ ടോം ചാക്കോക്കെതിരെ തൽക്കാലം കേസില്ല