Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോണി നിങ്ങളാണ് താരം....'അനുരാഗം' പുതിയ തലമുറയുടെ കുടുംബ ചിത്രമെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

Anuraga Sundhari

കെ ആര്‍ അനൂപ്

, ചൊവ്വ, 9 മെയ് 2023 (10:28 IST)
ക്വീന്‍ ഫെയിം അശ്വിന്‍ കഥ എഴുതി അഭിനയിച്ച ചിത്രമാണ് 'അനുരാഗം'.ഷഹാദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗൗതം മേനോന്‍ ജോണി ആന്റണി, ഷീല ,ദേവയാനി , ലെന, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി , സുധീഷ് ,മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമ നാല് ദിവസം മുമ്പാണ് പ്രദര്‍ശനത്തിന് എത്തിയത്.അനുരാഗം സിനിമ കണ്ട ശേഷം സംവിധായകന്‍ വിനോദ് ഗുരുവായൂരിനും പറയാന്‍ ചിലതുണ്ട്.
 
വിനോദ് ഗുരുവായൂരിന്റെ വാക്കുകളിലേക്ക്
 
ജോണി നിങ്ങളാണ് താരം.... അനുരാഗം എന്ന ഒരു സിനിമ നിങ്ങളില്‍ വരുത്തുന്ന മാറ്റം വളരെ വലുതായിരിക്കും. സിനിമ ഇറങ്ങുന്നതിനു മുന്‍പ് ഞാന്‍ ആലോചിതാണ്, ഗൗതം സാറും ജോണി ആന്റണി യും പ്രധാന വേഷത്തില്‍.... എന്നാല്‍ സിനിമ കണ്ടപ്പോള്‍ സംവിധായകന്‍ ഷഹദും തിരക്കഥ എഴുതിയ അശ്വിനും നന്നായി ഉപയോഗിച്ചിരിക്കുന്നു രണ്ടു പേരെയും. ഇത് പുതിയ തലമുറയുടെ കുടുംബ ചിത്രമാണ്. പുതിയ തലമുറയ്ക്ക് ഒരു കുടുംബബന്ധത്തില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് പറഞ്ഞു വെക്കുന്നു അനുരാഗം. പിന്നെ ക്യാമറാമാന്‍ സുരേഷ് ഗോപി, കളര്‍ഫുള്‍ ആയി എടുത്തു വച്ചിട്ടുണ്ട് ഓരോ ഫ്രെമും, മ്യൂസിക് jeol johns... നല്ല സോങ്സ്... പിന്നെ ലെന, ഷീല ചേച്ചി.. ഇവരെ നന്നായി ഉപയോഗിച്ചിരിക്കുന്നു സിനിമ യില്‍.. പിന്നെ കയ്യടി കൊടുക്കേണ്ടത് പ്രൊഡ്യൂസര്‍ മാര്‍ക്ക് ആണ്. തിരക്കഥ വായിച്ചു കറക്ട് കാസ്റ്റിംഗ് നു ഒപ്പം നിന്നു, ബിസ്സിനെസ്സ് നോക്കാതെ സിനിമ യുടെ ക്വാളിറ്റി ക്ക് ഒപ്പം നിന്നതിനു.. ഈ വിജയം അര്‍ഹിക്കുന്നതാണ്, നല്ല തിരക്കഥകള്‍ അതിനാവട്ടെ ഇനിയുള്ള പരിശ്രമം
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'2018' സിനിമ സംവിധായകന്‍ ഇനി മോഹന്‍ലാലിനൊപ്പം ? ജൂഡ് ആന്റണിയുടെ പുതിയ ചിത്രം വരുന്നു