വിക്രവും മകനും ഒന്നിക്കുന്നു, സംവിധാനം കാര്‍ത്തിക് സുബ്ബരാജ്

ജോര്‍ജി സാം

വ്യാഴം, 4 ജൂണ്‍ 2020 (18:03 IST)
വിക്രവും മകന്‍ ധ്രുവ് വിക്രവും ഒരുമിക്കുന്ന ചിത്രം കാര്‍ത്തിക് സുബ്ബുരാജ് സംവിധാനം ചെയ്യുന്നു. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ഈ സിനിമ വിക്രമിന്‍റെ അറുപതാമത് സിനിമയാണ്. വിക്രമിന്‍റെ അടുത്ത സിനിമയായ ‘കോബ്ര’ നിര്‍മ്മിക്കുന്നതും ഇതേ നിര്‍മ്മാണക്കമ്പനി തന്നെ.
 
ആദ്യ ചിത്രമായ ‘ആദിത്യവര്‍മ’ തകര്‍ന്നതിന് ശേഷം മീഡിയയില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് ധ്രുവ് വിക്രം. അതുകൊണ്ടുതന്നെ, തന്‍റെയൊപ്പം ധ്രുവിന് ഒരു വലിയ ബ്രേക്ക് കൊടുക്കാനാണ് വിക്രം ശ്രമിക്കുന്നത്. ഏത് താരത്തിനും അനുയോജ്യമായ കഥകള്‍ അവതരിപ്പിക്കുന്നതില്‍ വിദഗ്‌ധനായ കാര്‍ത്തിക് സുബ്ബുരാജ് സംവിധായകനായി തീരുമാനിക്കപ്പെടുന്നതും അങ്ങനെയാണ്.
 
കോബ്രയ്‌ക്കൊപ്പം തന്നെ പൊന്നിയിന്‍ സെല്‍‌വന്‍, കര്‍ണന്‍ എന്നീ സിനിമകളിലും വിക്രം അഭിനയിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആന എന്ന രണ്ടക്ഷരം മലയാളികൾക്ക് എന്തായിരുന്നു? പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ