Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിമുടി പൊരുത്തക്കേട്; ഡോക്ടർമാർ പറഞ്ഞതല്ല മെഡിക്കൽ രേഖകളിലുള്ളത്, സെയ്ഫ് ശരിക്കും ആക്രമിക്കപ്പെട്ടോ?

അടിമുടി പൊരുത്തക്കേട്; ഡോക്ടർമാർ പറഞ്ഞതല്ല മെഡിക്കൽ രേഖകളിലുള്ളത്, സെയ്ഫ് ശരിക്കും ആക്രമിക്കപ്പെട്ടോ?

നിഹാരിക കെ.എസ്

, വെള്ളി, 24 ജനുവരി 2025 (14:04 IST)
നടൻ സെയ്ഫ് അലി ഖാന് മോഷ്ടാവിൽ നിന്നും കുത്തേറ്റതാണ് ബോളിവുഡിലെ ചർച്ചാ വിഷയം. നട്ടെല്ലിന് സർജറി കഴിഞ്ഞതിന് പിന്നാലെ നടൻ സെയ്ഫ് അലിഖാൻ ആരാധകരെ അഭിവാദ്യം ചെയ്ത് നടന്ന് പോയ വീഡിയോ ചർച്ചയാവുകയും തുടർന്ന് പല സംശയങ്ങൾ ഉടലെടുക്കുകയും ചെയ്തിരുന്നു. ആക്രമണം പിആർ സ്റ്റണ്ട് ആണോ എന്ന് ചോദിച്ചും പലരും രംഗത്തെത്തിയിരുന്നു.
 
ഇപ്പോഴിതാ, സെയ്ഫ് അലിഖാന്റെ വിഷയത്തിൽ കൂടുതൽ റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. നടനെ ആശുപത്രിയിൽ എത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. പതിനാറാം തിയതി പുലർച്ചെ 2.30ന് ആണ് ആക്രമണം നടന്നത്. എന്നാൽ നടനെ എത്തിച്ചത് പുലർച്ചെ 4.10ന് ആണെന്നാണ് ആശുപത്രി രേഖകളിൽ ഉള്ളത്.
 
ബാന്ദ്രയിലെ ഫ്‌ളാറ്റിൽ നിന്ന് ലീലാവതി ആശുപത്രിയിലേക്കുള്ളത് 10-15 മിനിറ്റ് യാത്ര മാത്രമാണ്. കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് അഫ്‌സാർ സെയ്ദി എന്നാണ് രേഖകളിലുള്ളത്. എന്നാൽ മകനാണ് ഒപ്പം ഉണ്ടായിരുന്നത് എന്നാണ് നേരത്തെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നത്. കൂടാതെ നടന് അഞ്ച് മുറിവുകളാണ് ഉണ്ടായിരുന്നത് എന്നുമാണ് മെഡിക്കൽ രേഖകളിൽ പറയുന്നത്. ആറ് മുറിവുകളാണ് ഉണ്ടായിരുന്നത് എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിവോഴ്സ് ആയ താരങ്ങളുടെ ലിസ്റ്റിലേക്ക് നടി സ്വാതി റെഡ്ഢിയും?