Mahesh Babu: രാജമൗലിക്ക് 52, മഹേഷ് ബാബുവിന് വയസ് 50! ഇപ്പോഴും യങ് ആയിരിക്കുന്നതിന് പിന്നിൽ...

നിഹാരിക കെ.എസ്
ശനി, 22 നവം‌ബര്‍ 2025 (13:23 IST)
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വാരാണസി. മഹേഷ് ബാബു ആണ് നായകൻ. പ്രിയങ്ക ചോപ്ര നായിക. പൃഥ്വിരാജ് സുകുമാരൻ വില്ലനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് അടുത്തിടെയാണ് ഹൈദരാബാദിൽ വച്ച് നടന്നത്. വാരാണസിയുടെ ചിത്രീകരണം പുരോ​ഗമിക്കുന്നു.
 
ടൈറ്റിൽ ലോഞ്ചിനെത്തിയ മഹേഷ് ബാബുവിന്റെ ലുക്കിന്റെ പിന്നിലെ രഹസ്യം തിരയുകയാണ് ആരാധകർ ഇപ്പോഴും. കഴിഞ്ഞ ഓഗസ്റ്റിൽ 50 വയസ് പൂർത്തിയാക്കിയ മഹേഷ് ബാബു, ഇപ്പോഴും ചെറുപ്പമായിരിക്കുന്നതാണ് ആരാധകരെ അമ്പരപ്പെടുത്തിയിരിക്കുന്നത്. 'സന്തൂർ ഡാഡി' എന്നാണ് മഹേഷ് ബാബുവിനെ ആരാധകർ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
 
അതോടൊപ്പം മഹേഷ് ബാബുവും സംവിധായകൻ രാജമൗലിയും തമ്മിലുള്ള പ്രായ വ്യത്യാസവും ആരാധകർ ചർച്ചയാക്കുന്നുണ്ട്. 'വാരണാസി'യുടെ ടൈറ്റിൽ ലോഞ്ച് വേദിയിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയപ്പോഴാണ് ഈ താരതമ്യം കൂടുതൽ ശ്രദ്ധ നേടിയത്. മഹേഷ് ബാബുവിന് 50 വയസും രാജമൗലിയ്ക്ക് 52 വയസുമാണ് പ്രായം. 
 
'കൃത്യമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും മഹേഷ് ബാബു ഇപ്പോഴും ഒരു യുവാവിനെപ്പോലെ ഇരിക്കുന്നു', 'പലപ്പോഴും അത്ഭുതമായി തോന്നിയിട്ടുള്ള കാര്യമാണ് മഹേഷ് ബാബു എങ്ങനെ ഇങ്ങനെ യങ് ആയി ഇരിക്കുന്നു എന്ന്... 43 വയസുള്ള പൃഥ്വിരാജിനെയും പ്രിയങ്കയെക്കാളും ചെറുപ്പമാണല്ലോ 50 കാരനായ മഹേഷ് ബാബു', 'ഇവരൊക്കെ ഇത്ര ചെറുപ്പമായിരിക്കാൻ എന്താണാവോ കഴിക്കുന്നത് ?'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
 
അതേസമയം, രുദ്ര എന്ന നായക കഥാപാത്രമായി മഹേഷ് ബാബു എത്തുമ്പോൾ കുംഭ എന്ന വില്ലനായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. മന്ദാകിനി എന്ന കഥാപാത്രമായി പ്രിയങ്ക ചോപ്രയും ചിത്രത്തിലെത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൈലറ്റിന് എന്തുകൊണ്ട് ഇജക്റ്റ് ചെയ്യാൻ ആയില്ല?, തേജസ് ദുരന്തത്തിൽ അന്വേഷണം

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

അടുത്ത ലേഖനം
Show comments