Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദളപതി ടീം ഒന്നിക്കുമോ? തഗ് ലൈഫിന് ശേഷമെന്ത്?: മണിരത്നം പറയുന്നു

Manirathnam

നിഹാരിക കെ.എസ്

, വ്യാഴം, 5 ജൂണ്‍ 2025 (10:18 IST)
30 വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽ ഹാസനും ഒന്നിക്കുന്ന പദമാണ് തഗ് ലൈഫ്. സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം ഈ കോംബോ ഒന്നിച്ചപ്പോൾ ആരാധകർ ചോദിക്കുന്നത് മറ്റൊരു ചോദ്യമാണ്, എന്നാണ് രജനികാന്ത്-മണിരത്നം കോംബോ വീണ്ടും ഒന്നിക്കുന്നതെന്നാണ്. ഇതിനുള്ള മറുപടി മണിരത്നം തന്നെ നൽകുന്നുണ്ട്. ഇരുവരും ഒന്നിക്കുന്ന ചിത്രം ഉടൻ ആരംഭിക്കുമെന്ന അഭ്യൂഹങ്ങളും ഇടയ്ക്ക് ഉയർന്നിരുന്നു. ഇതിനാണ് മണിരത്നം മറുപടി നൽകുന്നത്.
 
'നിങ്ങൾ അത് രജനി സാറിനോട് ചോദിക്കണം. എന്ത് നടക്കുമെന്ന് നമുക്ക് അറിയില്ലല്ലോ. തഗ് ലൈഫിന് ശേഷം ഒരു ബ്രേക്ക് എടുക്കാനാണ് എന്റെ പ്ലാൻ. നാല് കഥകൾ മനസ്സിലുണ്ട്. എന്നാൽ ഒന്നും പൂർണ്ണ രൂപത്തിൽ എത്തിയിട്ടില്ല,' എന്ന് മണിരത്‌നം ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
1991 ദീപാവലി റിലീസായ ദളപതിയാണ് ഇരുവരും മുമ്പ് ഒന്നിച്ച ചിത്രം. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ മറ്റൊരു നായകന്‍. രജനി അവതരിപ്പിച്ച സൂര്യ, മമ്മൂട്ടിയുടെ ദേവ എന്നീ കഥാപാത്രങ്ങള്‍ക്ക് ഇന്നും ആരാധകരുണ്ട്. മഹാഭാരതത്തിലെ കര്‍ണന്റെയും ദുര്യോധനന്റെയും സൗഹൃദമാണ് ചിത്രത്തിനാധാരം. അരവിന്ദ് സ്വാമി, അമരീഷ് പുരി, ശ്രീവിദ്യ, ശോഭന, ഭാനുപ്രിയ, ഗീത, നാഗേഷ്, മനോജ് കെ ജയന്‍, ചാരുഹാസന്‍ എന്നിവരായിരുന്നു മറ്റുപ്രധാനവേഷങ്ങളില്‍. ദളപതി ടീം ഒന്നിക്കുകയാണെങ്കിൽ മമ്മൂട്ടിയും ഉണ്ടാകുമോ എന്ന ചോദ്യവും ആരാധകർ ഉന്നയിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാമറ വെറുതെ വെച്ചുകൊടുത്താൽ നമ്മളെ വിസ്മയിപ്പിക്കുന്ന രണ്ട് നടന്മാരെ ഇന്ത്യയിലുള്ളൂ, ഒരാൾ കമൽ: രവി കെ ചന്ദ്രൻ