Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രസിഡന്റായി മോഹന്‍ലാല്‍ തുടരുമോ?; അമ്മ ജനറല്‍ ബോഡി യോഗം ഇന്ന്

മറ്റൊരാളെ തല്ക്കാലം പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കേണ്ടതില്ലെന്നാണ് തീരുമാനം.

AMMA

നിഹാരിക കെ.എസ്

, ഞായര്‍, 22 ജൂണ്‍ 2025 (10:45 IST)
കൊച്ചി: താര സംഘടനയായ അമ്മയുടെ 31-ാമത് ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ അമ്മയുടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. പ്രസിഡന്റായി മോഹന്‍ലാല്‍ തന്നെ തുടരുമെന്നാണ് സൂചന. മറ്റൊരാളെ തല്ക്കാലം പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കേണ്ടതില്ലെന്നാണ് തീരുമാനം.
 
വോട്ടെടുപ്പ് ഒഴിവാക്കി നിലവില്‍ അഡ്‌ഹോക്ക് കമ്മറ്റിയായി പ്രവര്‍ത്തിക്കുന്നവര്‍ തന്നെ തുടരാനാണ് സാധ്യത. എല്ലാവര്‍ക്കും സ്വീകാര്യനായ മുതിര്‍ന്ന താരം തന്നെ പ്രസിഡന്റ് സ്ഥാനത്ത് വേണമെന്നാണ് പൊതുവില്‍ ഉയര്‍ന്നിട്ടുള്ള ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ മോഹന്‍ലാല്‍ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ നിയമിക്കുന്നതില്‍ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച നടക്കും. 
 
യുവനടിയുടെ ലൈംഗിക പീഡനപരാതിയെത്തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് രാജിവെച്ചത്. നടന്‍ ഉണ്ണി മുകുന്ദന്റെ ഒഴിവില്‍ ട്രഷറര്‍ സ്ഥാനത്തേക്കും പുതിയ താരം വരും. ഹേമ കമ്മറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ വിവാദ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 27നാണ് താരസംഘടനയായ അമ്മയില്‍ കൂട്ടരാജി നടന്നത്. പ്രസിഡന്റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വെച്ച് ഭരണസമിതി പിരിച്ചു വിടുകയായിരുന്നു. സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട തീരുമാനങ്ങളും ഇന്ന് ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവ് മറ്റ് സ്ത്രീയോട് അടുത്തിടപഴകുന്നത് ഇഷ്ടമല്ല? അന്ന് അസൂയ ആയിരുന്നോ?; ജെനീലിയ മറുപടി നൽകുന്നു