വാവ്... പ്രീ വെഡിങ് ഫോട്ടോഷൂട്ടുമായി നടി ശ്രീവിദ്യ മുല്ലച്ചേരി

കെ ആര്‍ അനൂപ്
ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (20:54 IST)
Sreevidya Mullachery
നടി ശ്രീവിദ്യ മുല്ലച്ചേരി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ കുടുംബം തുടങ്ങി കഴിഞ്ഞു.
 സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍ ആണ് വരന്‍. ഇപ്പോഴിതാ പ്രീ വെഡിങ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by OH MY WED Capture Crew. (@ohmywed.in)

കഴിഞ്ഞവര്‍ഷം ജനുവരി 22ന് വിവാഹനിശ്ചയം നടന്നിരുന്നു. നീണ്ടകാലത്തെ പ്രണയത്തിനുശേഷം ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഇരുവരുടെയും സ്വപ്നങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. 
 
 
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രം പോലുള്ള ജീവിതമാണ് തങ്ങള്‍ പ്ലാന്‍ ചെയ്യുന്നതെന്നും എന്നാല്‍ മേജര്‍ രവിയുടെ സിനിമയെ പോലെ പൊട്ടലും ചീറ്റലും സന്തോഷവുമൊക്കെയാകും നടക്കാന്‍ പോകുന്നതെന്നും രണ്ടാളും പറഞ്ഞു.
 
 ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഇടാനായി കണ്ടെത്തി വച്ചിരിക്കുന്ന പേരും വീഡിയോയില്‍ രണ്ടാളും പറയുന്നത്. അധികം ആര്‍ക്കും ഇല്ലാത്ത ഒരു പേരിടാന്‍ ആണ് തനിക്ക് താല്‍പര്യമെന്നാണ് ശ്രീവിദ്യ പറയുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയതായി താരങ്ങള്‍ പറഞ്ഞു.ശബരിനാഥാണ് സ്‌റ്റൈലിസ്റ്റായി വരുന്നതെന്നും അദ്ദേഹം കൂടെയുള്ളത് കൊണ്ട് ഒരു ടെന്‍ഷനും ഇല്ലെന്നും നടി പറയുന്നുണ്ട്.തന്റെ പ്രതിശ്രുത വരന്‍ സിനിമാ മേഖലയില്‍ തന്നെയുള്ള ആളായതിനാല്‍ വിവാഹ ശേഷവും അഭിനയ മേഖലയില്‍ താന്‍ സജീവമായി ഉണ്ടാകുമെന്നും ശ്രീവിദ്യ കൂട്ടിച്ചേര്‍ത്തു.
 
 
  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

അടുത്ത ലേഖനം
Show comments