ദീപിക പദുക്കോണ്‍ ഉയര്‍ത്തികൊണ്ടുവന്ന 8 മണിക്കൂര്‍ ഷിഫ്റ്റ് വാദത്തിന് പിന്തുണയുമായി നടി യാമി ഗൗതം. സിനിമയുടെ ചിത്രീകരണം 8 മണിക്കൂറായി നിജപ്പെടുത്തണമെന്ന ദീപികയുടെ നിലപാട് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെ സ്പിരിറ്റ്, കല്‍ക്കി എന്നീ സിനിമകളില്‍ നിന്നും താരം പിന്മാറിയത് വലിയ വാര്‍ത്തയായി മാറിയിരുന്നു.
പ്രസവശേഷമാണ് കുഞ്ഞിന് കൂടുതല്‍ സമയം മാറ്റിവെയ്ക്കണമെന്നും ജോലിസമയത്തില്‍ കൃത്യമായ മാനദണ്ഡം വേണമെന്നും ദീപിക ആവശ്യപ്പെട്ടത്. താരത്തിന്റെ സമീപനത്തോട് പല കോണില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും താരത്തിന് പിന്തുണ നല്‍കിയും ഒട്ടേറെ പേര്‍ രംഗത്ത് വന്നിരുന്നു. യാമി ഗൗതം പറയുന്നത് ഇങ്ങനെ.
വര്‍ഷങ്ങളായി ഒരു ദിവസം 8 മണിക്കൂറും ആഴ്ചയില്‍ 5 ദിവസം മാത്രവും ഷൂട്ട് ചെയ്യുന്ന നടന്മാരുണ്ട്. രാത്രിയില്‍ ഷൂട്ടിനെത്താത്ത നടന്മാരുണ്ട്. നടനും സംവിധായകനും നിര്‍മാതാവും തമ്മില്‍ മുന്‍ധാരണയുണ്ടാകും. പിന്നെ എന്തുകൊണ്ടാണ് ഒരു നടി പറയുമ്പോള്‍ മാത്രം അതൊരു പ്രശ്‌നമാകുന്നത്. പ്രൊഡക്ഷന് അനുയോജ്യമായ തരത്തില്‍ സമയപരിധി ചോദിക്കുന്നതില്‍ തെറ്റില്ല. അവര്‍ക്ക് അത് അംഗീകരിക്കാന്‍ സാധിക്കുമെങ്കില്‍ മുന്നോട്ട് പോകാം. അല്ലെങ്കില്‍ വേണ്ട. യാമി പറയുന്നു.