ഓപ്പറേഷന്‍ സിന്ദൂര്‍ ആസ്പദമാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ മേജര്‍ രവിയുടെ സംവിധാനത്തിന് കീഴില്‍ കീര്‍ത്തി ചക്ര, കുരുക്ഷേത്ര തുടങ്ങി നിരവധി സിനിമകളില്‍ മോഹന്‍ലാല്‍ സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണിയറയില്‍ അങ്ങനെയൊരു സിനിമ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ ആസ്പദമാക്കി മേജര്‍ രവി സിനിമ ഒരുക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ആ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തായതോടെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.കരിയറില്‍ ഒരു തിരിച്ചുവരവിന്റെ സമയത്ത് പുതിയ സംവിധായകര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ സിനിമ ചെയ്യേണ്ടതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വിഭാഗം കമന്റ് ചെയ്യുന്നത്.