Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി; യാത്രാ വിലക്ക്

ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി; യാത്രാ വിലക്ക്

ശ്രീനു എസ്

, ചൊവ്വ, 20 ഏപ്രില്‍ 2021 (08:35 IST)
ബ്രിട്ടന്‍ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. വെള്ളിയാഴ്ചമുതലാണ് ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഇന്ത്യയില്‍ നിന്ന് വെള്ളിയാഴ്ചമുതല്‍ യാത്ര ചെയ്യാന്‍ വിലക്കുണ്ട്. എന്നാല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ബ്രിട്ടനില്‍ നിലവില്‍ താമസിക്കാന്‍ അനുമതിയുള്ളവര്‍ക്കും യാത്ര ചെയ്യാം. ഇങ്ങനെ ബ്രിട്ടനില്‍ എത്തുന്നവര്‍ പത്തുദിവസം ക്വാറന്റൈനില്‍ കഴിയണം.
 
അതേസമയം ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് വിലക്ക്. വാക്‌സിന്‍ സ്വീകരിച്ച അമേരിക്കന്‍ പൗരന്മാരായാലും ഇന്ത്യയില്‍ വകഭേദം വന്ന വൈറസ് ആയതിനാല്‍ യാത്രകള്‍ പരമാവതി ഒഴിവാക്കണമെന്ന് സെന്റര്‍ ഫോര്‍ ഡിസീസി കണ്‍ട്രോളര്‍ നിര്‍ദേശിച്ചു. അത്യാവശ്യമാണങ്കില്‍ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് യാത്ര ചെയ്യാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെയ് ഒന്ന് മുതൽ രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ