Publish Date: Fri, 14 May 2021 (18:42 IST)
Updated Date: Fri, 14 May 2021 (18:44 IST)
സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ 4 ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, തൃശൂര്‍ , എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ മെയ് 16നു ശേഷമാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ടിആര്‍പി കൂടുതലുള്ള ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്തത് ലോക്ഡൗണ്‍ മൂന്നാഴ്ച നീട്ടാനാണ്. ദുരന്തനിവാരണ വകുപ്പും പൊലീസ് വകുപ്പും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ലോക്ഡൗണിന് നിര്‍ദേശിച്ചത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു.