Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഹാരം തന്നെയാണ് മരുന്ന്!

ആഹാരം തന്നെയാണ് മരുന്ന്!

ശ്രീനു എസ്

, തിങ്കള്‍, 28 ജൂണ്‍ 2021 (16:04 IST)
മരുന്ന് തന്നെയാണ് ആഹാരവും. മാംസാഹാരം കഴിക്കുന്നവരെക്കാള്‍ ആരോഗ്യം സസ്യാഹാരികളില്‍ കാണുന്നു. ഇവര്‍ക്ക് ജീവിത ശൈലി രോഗങ്ങളും കുറവായിരിക്കും. അധികമാര്‍ക്കും പ്രിയങ്കരമല്ലാത്തതാണ് ഇലക്കറികള്‍. എന്നാല്‍ രുചിയെക്കാളേറെ ഗുണങ്ങള്‍ അടങ്ങിയവയാണ് ഇലക്കറികള്‍. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റമിന്‍ എ. വിറ്റമിന്‍ എയുടെ കലവറയാണ് ഇലക്കറികള്‍ എന്നു തന്നെ പറയാം. അതുപോയെ തന്നെ അയണ്‍ പോലുള്ള ധാരാളം ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 
 
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദയ സംബന്ധമായി ഉണ്ടാകുന്ന അസുഖങ്ങള്‍ ഒരു പരിധി വരെ ചെറുക്കാനും ഇവ സഹായിക്കുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ചെറുക്കാനും ഇലക്കറികള്‍ കഴിക്കുന്നതിലൂടെ സാധിക്കുന്നു. നമ്മുടെ മസിലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാനാവാശ്യമായ ഘടകങ്ങളും അടങ്ങിയ ഒരു പോഷക ആഹാരമാണ് ഇലക്കറികള്‍. പലതരത്തിലും പലരുചിയിലും ഇവ പാകം ചെയ്തും അല്ലാതെയും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഷീൽഡിന് യൂറോപ്യൻ അംഗീകാരമില്ല, പരിഹാരം ഉടനെന്ന് പൂനെ‌വാലെ