Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറക്കമാണ് സാറേ ഇവന്റെ മെയിൻ! സുഹൃത്തിന്റെ ഉറക്കം കണ്ട് അസൂയ തോന്നാറുണ്ടോ?- നല്ല ഉറക്കം കിട്ടാൻ ഇതാ ചില ടിപ്‌സ് !

ഉറക്കമാണ് സാറേ ഇവന്റെ മെയിൻ! സുഹൃത്തിന്റെ ഉറക്കം കണ്ട് അസൂയ തോന്നാറുണ്ടോ?- നല്ല ഉറക്കം കിട്ടാൻ ഇതാ ചില ടിപ്‌സ് !

അനു മുരളി

, ബുധന്‍, 1 ഏപ്രില്‍ 2020 (13:41 IST)
എങ്ങനെയെങ്കിലും ഉറങ്ങിയാൽ നല്ല സുഖമമായ ഉറക്കം സാധ്യമാകില്ല. നമ്മുടെ ചില സുഹൃത്തുക്കളെ നോക്കിയാൽ യാതോരു പ്രശ്നവുമില്ലാതെ സുഖനിദ്രയിൽ ആണ്ടിരിക്കുന്നവരെ കാണാനാകും. എങ്ങനെയാകും ഇങ്ങനെ ഉറങ്ങുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനു ചില ടിപ്സ് ഉണ്ട്. നല്ല ഉറക്കത്തിനു എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.
 
വൃത്തിയാണ് മെയിൻ. ഒരു ദിവസത്തെ എല്ലാ ചേറും ചെളിയും ശരീരത്ത് പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ അതോടെ പോയി കിടക്കയില്‍ അമരുക ശരിയല്ല. ശുചിയായ ശരീരത്തോടെയാവണം ബെഡിലേക്ക് പോകേണ്ടത്. അങ്ങനെയാണെങ്കിൽ രാവിലെ വരെ അസ്വസ്തതകൾ ഒന്നുമില്ലാതെ സുഖമായി ഉറങ്ങാൻ കഴിയും.
 
ഉറങ്ങാന്‍ പോകുന്നതിന് ഒരു സമയം നിശ്ചയിക്കണം. ഒരു ദിവസം എട്ടുമണിക്ക്, അടുത്ത ദിവസം ഒമ്പതരയ്ക്ക്, പിന്നീട് പതിനൊന്നുമണിക്ക് എന്നിങ്ങനെ ഒരു ചിട്ടയുമില്ലാതെ ഉറങ്ങാന്‍ പോകരുത്. സമയക്രമം പാലിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഒന്ന് ചെയ്യുക. പരമാവധി താമസിച്ചുകിടക്കുക. അതായത്, രാത്രി 11.30ന് ഉറങ്ങാനുള്ള സമയമായി നിശ്ചയിക്കുക. ഒരു 21 ദിവസം ശീലിച്ചാൽ പിന്നെ ആ സമയം ആകുമ്പോൾ താനേ ഉറക്കം വരും.
 
ഉറങ്ങുന്നതിന് എത്രസമയം മുമ്പാണ് ആഹാരം കഴിക്കേണ്ടത് എന്നറിയാമോ? ആഹാരം കഴിച്ചതിന് ശേഷം നാലുമണിക്കൂറെങ്കിലും കഴിഞ്ഞേ ഉറങ്ങാവൂ. അതായത് 11.30ന് ഉറങ്ങുന്നയാള്‍ 7.30 ഡിന്നര്‍ കഴിച്ചിരിക്കണം. ഉറക്കം കിട്ടാന്‍ കുറുക്കുവഴികള്‍ തേടേണ്ടതില്ല. ഇളം നിറങ്ങളിലുള്ള ബെഡ്‌റൂമുകള്‍ തെരഞ്ഞെടുക്കുക. വൃത്തിയുള്ള കിടക്ക വിരിയുണ്ടായിരിക്കുക. നേര്‍ത്ത സംഗീതം പശ്ചാത്തലത്തില്‍ ഉണ്ടായിരിക്കുക. കൊതുകില്‍ നിന്ന് രക്ഷനേടാനുള്ള കരുതല്‍ നടപടിയെടുക്കുക. ഇതൊക്കെ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.
 
ഉറങ്ങാന്‍ പോകുന്നതിന് ടിവി കാണുക, ലാപ്‌ടോപ്പില്‍ നോക്കുക, ഫോണില്‍ വാട്‌സ് ആപ് ചാറ്റില്‍ സമയം കളയുക ഈ വക വിനോദങ്ങള്‍ ഉണ്ടെങ്കില്‍ അതൊഴിവാക്കുക.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖക്കുരു മാറാൻ ടൂത്ത് പേസ്റ്റ്; നല്ലതോ ദോഷമോ?