Publish Date: Tue, 01 Sep 2020 (09:51 IST)
Updated Date: Tue, 01 Sep 2020 (09:55 IST)
മഹാരാഷ്ട്രയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 11852 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം എട്ടു ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്നലെ 184 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 24,583 ആയി. 1,94,056 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.
രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ചെറിയ കുറവുകള്‍ വരുന്നുണ്ട്. അതേസമയം ധാരാവിയില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 15 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,775 ആയി.