Publish Date: Tue, 01 Sep 2020 (08:44 IST)
Updated Date: Tue, 01 Sep 2020 (09:48 IST)
പെട്ടിമുടി ദുരന്തത്തില്‍ തിരുവോണനാളില്‍ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. വരും ദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു. മൃതദേഹം രാജമലയില്‍ വച്ചുതന്നെ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. അടിമാലിയില്‍ മൃതദേഹം എത്തിക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണമാണ് ഇങ്ങനെ ചെയ്തത്.
ഇടുക്കിയില്‍ നിന്നെത്തിയ ഡോക്ടര്‍മാരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച തിരച്ചില്‍ സംഘങ്ങള്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഇന്നലെ ഒരുമൃതദേഹം കൂടി കണ്ടെത്തിയത്.