Select Your Language

Notifications

webdunia
webdunia
webdunia
webdunia

തന്ത്രപ്രധാന ഇടങ്ങളിൽ സൈനിക വിന്യാസം; ചൈനയെ ഏതുവിധേനയും പ്രതിരോധിയ്ക്കാൻ സൈന്യത്തിന് അനുമതി നൽകിയേക്കും

തന്ത്രപ്രധാന ഇടങ്ങളിൽ സൈനിക വിന്യാസം; ചൈനയെ ഏതുവിധേനയും പ്രതിരോധിയ്ക്കാൻ സൈന്യത്തിന് അനുമതി നൽകിയേക്കും
, ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (09:13 IST)
ലഡാക്ക്: നിയന്ത്രണരേഖ ലംഘിച്ച് അതിർത്തിയിൽ മാറ്റം വരുത്താൻ ചൈനീസ് സേന നടത്തിയ ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ കിഴക്കൻ ലഡക്കിലെ തന്ത്രപ്രധാന ഇടങ്ങളിൽ സൈനിക സാനിധ്യം ശക്തമാക്കി ഇന്ത്യ. പാംഗോങ് തടാകത്തിന് ചുറ്റുമുള്ള ഇടങ്ങളിൽ ഇന്ത്യ സൈന്യത്തെ വിന്യസിച്ചതായി ഉന്നതവൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 
പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തേയ്ക്ക് കടന്നുകയറാൻ ചൈനീസ് സേന ശ്രമിച്ചത് ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ആഗസ്റ്റ് 29 ന് രാത്രിയിലും 30 ന് പുലർച്ചയോടെയുമായിരുനു ഇരുട്ടിന്റെ മറവിൽ ചൈനീസ് സേനയുടെ നീക്കം. എന്നാൽ ഇത് കണ്ടെത്തി ഇന്ത്യൻ സൈന്യം ചെറുക്കുകയായിരുന്നു. ധാരണകൾ നിലൻൽക്കെ തന്നെ അതിർത്തിയിൽ മാറ്റം വരുത്താൻ ചൈനീസ് സേന ശ്രമിച്ചതോടെ സൈനിക സാനിധ്യം ഇന്ത്യ വർധിപ്പിയ്ക്കുകയായിരുന്നു.
 
ലഡാക്കിലെ ലൈൻ ഓഫ് ആക്‌ച്വൽ കൺട്രോളിന് സമാന്തരമായി ഇന്ത്യ നിരീക്ഷണ ശക്തമാക്കി. സംഭവത്തിൽ കരസേന മേഥാവി എംഎം നരവനെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ചൈനീസ് സേനയെ പ്രതിരോധിയ്ക്കാൻ എതുമാർഗവും ഉപയോഗിയ്ക്കാൻ സൈന്യത്തിന് അനുമതി നൽകാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തീരുമാനമെടുത്തതായും വിവരമുണ്ട്. ഐബിയും റോയും ഉൾപ്പടെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിയ്ക്കുകയാണ്.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെട്ടിമുടി ദുരന്തത്തില്‍ തിരുവോണനാളിലും തിരച്ചില്‍; ഒരു മൃതദേഹം കണ്ടെത്തി