കൊവിഡ് രോഗമുക്തരായവർക്ക് ഒരു ഡോസ് വാക്‌സിനിലൂടെ ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ ആവുമെന്ന് ഐസിഎംആർ. രണ്ട് ഡോസ് വാക്‌സിൻ എടുത്തവരേക്കാൾ രോഗം ബാധിച്ച് ഒറ്റഡോസ് വാക്‌സിൻ എടുത്തവർക്ക് രോഗത്തെ ചെറുക്കാനാവുമെന്നാണ് ഐസിഎംആറിന്റെ പുതിയ പഠനത്തിൽ പറയുന്നത്.
ഓഫ് ഡെൽറ്റാ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീൽഡ് വാക്‌സിൻസ് ആന്റ് കൊവിഡ് റിക്കവേർഡ് വാക്‌സിനേറ്റഡ് ഇൻഡിവിജ്വൽസ് ന്യൂട്രലൈസേഷൻ എന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു ഡോസ് വാക്‌സിൻ എടുത്തവർ, 2 ഡോസ് എടുത്തവർ, കൊവിഡ് മുക്തരായ ശേഷം ഒരു ഡോസ് വാക്‌സിൻ എടുത്തവർ,രോഗമുക്തരായ ശേഷം 2 ഡോസ് എടുത്തവർ എന്നിങ്ങനെ തരംതിരിച്ചാണ് ഡെൽറ്റാ വകഭേദത്തിനെതിരായ ഇമ്മ്യൂണിറ്റി ആരിലാണ് എന്ന പഠനം നടത്തിയത്. ഇതിൽ കൊവിഡ് മുക്തരായ ശേഷം ഒറ്റഡോസ് വാക്‌സിൻ എടുത്തവർക്കാണ് 2 ഡോസ് എടുത്തവരേക്കാൾ പ്രതിരോധശേഷി എന്നാണ് കണ്ടെത്തിയിരിക്കുന്നത്.