മാര്‍ച്ച് 25 വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്‌ക്കാന്‍ സാധ്യത

സുബിന്‍ ജോഷി

ഞായര്‍, 22 മാര്‍ച്ച് 2020 (12:13 IST)
കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ട്രെയിന്‍ ഗതാഗതം മാര്‍ച്ച് 25 വരെ നിര്‍ത്തിവയ്‌ക്കുമെന്ന് സൂചനകള്‍. ഞായറാഴ്‌ച രാത്രി 12 മണിക്ക് ശേഷം ട്രെയിന്‍ സര്‍വീസുകളൊന്നും ആരംഭിക്കില്ല.
 
ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ ലക്‍ഷ്യസ്ഥാനത്ത് സര്‍വീസ് അവസാനിപ്പിക്കും. ഉടന്‍ തന്നെ ട്രെയിന്‍ ഗതാഗതം അവസാനിപ്പിക്കുന്നതിന്‍റെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇക്കാര്യങ്ങൾ അറിഞ്ഞ ശേഷമേ കപ്പ കഴിക്കാവു, അറിയൂ !