കാസർഗോഡ് കൊവിഡ് ബാധിതൻ നാട് മുഴുവൻ കറങ്ങി നടന്നു, അധികൃതർ ആവശ്യപ്പെട്ടിട്ടും വീട്ടിലിരുന്നില്ല; കേസെടുത്ത് പൊലീസ്

അനു മുരളി

ശനി, 21 മാര്‍ച്ച് 2020 (11:17 IST)
ആരോഗ്യവകുപിന്റേയും പൊലീസിന്റേയും നിർദേശങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ് വ്യാപകമായി സമ്പർക്കത്തിലേർപ്പെട്ട കാസർഗോഡ് സ്വദേശി അബ്ദുൽ ഖാദറിനെതിരെ പൊലീസ് കേസെടുത്തു. മംഗലാപുരത്ത് രക്തപരിശോധന നടത്തിയത് അടക്കമുള്ളകാര്യങ്ങള്‍ ഇയാൾ മറച്ചുവെച്ചു. കോഴിക്കോട് മുതൽ കാസർഗോഡ് വരെ ഇയാൾ കറങ്ങി നടന്നു. അധികൃതർ ആവശ്യപ്പെട്ടിട്ടും ഇയാൾ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയോ വീട്ടിൽ ഇരിക്കുകയോ ചെയ്തില്ല.
 
ജില്ലയിൽ എല്ലാ സർക്കാർ ഓഫീസുകളും ഒരാഴ്ച്ചകാലത്തേക്ക് അടച്ചിടും ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ച്ച അടച്ചിടും. കടകൾ രാവിലെ 11 മുതൽ വൈകീട്ട് 5 വരെ മാത്രമേ തുറക്കാൻ പാടുള്ളുവെന്നും. നിയന്ത്രണങ്ങൾ ഉത്തരവായി പുറത്തിറക്കി.
 
രോഗബാധിതൻ കല്യാണങ്ങളടക്കം അനേകം പൊതുപരിപാടികളിൽ പങ്കെടുത്തത് ആശങ്ക ജനിപ്പിക്കുന്നതായി മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. ഇയാൾ അനേകം പരിപാടികളിൽ പങ്കെടുത്തതിനാൽ തന്നെ രോഗവ്യാപനത്തിന്റെ സാധ്യതകളും അധികമാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജനത കർഫ്യൂ: ഞായറാഴ്ച്ചത്തെ 3,700 ട്രെയിൻ സർവീസുകൾ റദ്ദാക്കി