ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 890 ആയി. വീടുകളില്‍ 879 പേരും ആശുപത്രികളില്‍ 11 പേരും ഉള്‍പ്പെടെ ആകെ 890 പേരാണ് നിരീക്ഷണത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. 2 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ജില്ലയില്‍ ഇതു വരെ 1291 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതില്‍ 1282 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 9 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 269 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയുമടക്കം ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 1684 പേരെയും മത്സ്യചന്തയില്‍ 896 പേരെയും പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ 188 പേരെയും സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.
അതേസമയം ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാമ്പ്ര മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി.